‘ഒരു ക്ലാസ്സിക് നടൻ മാത്രമല്ല, മോഹൻലാൽ ക്ലാസ്സിക് സംവിധായകൻ കൂടിയാണ്’; മലയാളത്തിന്റെ നിധിയെന്ന് ഹരീഷ് പേരടി

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ബറോസ് തിയറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് നേടിയത്. ഇന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട നടന്‍ ഹരീഷ് പേരടി ബറോസിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്.

“അതെ, അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ്. നിധി കാക്കുന്ന ഭൂതം ലോക സിനിമയ്ക്ക് സമ്മാനിക്കുന്നത്.. മലയാളത്തിന്റെ നിധി”, ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നാലര പതീറ്റാണ്ടായി ചലച്ചിത്ര കലയുടെ മുക്കും മൂലയും അരിച്ചുപെറുക്കിയ മനുഷ്യൻ.

ഏത് ഇരുട്ടിലും സിനിമയുടെ നെല്ലും പതിരും തിരിച്ചറിയുന്ന സിനിമക്കുവേണ്ടി ഏതറ്റവരെയും പോരാടുന്ന അസ്സൽ തൊഴിലാളി. മോഹൻലാൽ എന്ന മനുഷ്യൻ നാളെ സിനിമക്കുവേണ്ടി തന്നെത്തനെ തിരിച്ചു കൊടുക്കുന്ന ഒരു അർപ്പണമാണ് ബറോസ്.

ആ സ്വപ്ന മൂഹർത്തത്തിന് പങ്കാളിയാവാൻ കുടുംബസമേതം സാധിച്ചു.പ്രിയപ്പെട്ട ലാലേട്ടാ നിങ്ങൾ സംവിധായകനാവുന്നത് വ്യക്തിപരമായ ഒരു നേട്ടത്തിനുമല്ലെന്നും മറിച്ച് മലയാള സിനിമയെന്ന പ്രസ്ഥാനത്തെ കൂടുതൽ ശക്തിയോടെ നിലനിർത്താനുള്ള ഒരു പോരാട്ടമാണെന്നുമുള്ള പൂർണ്ണ ബോധ്യമുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

നാലര പതീറ്റാണ്ടായി ചലച്ചിത്ര കലയുടെ മുക്കും മൂലയും അരിച്ചുപെറുക്കിയ മനുഷ്യൻ..ഏത് ഇരുട്ടിലും സിനിമയുടെ നെല്ലും പതിരും തിരിച്ചറിയുന്ന.. സിനിമക്കുവേണ്ടി ഏതറ്റവരെയും പോരാടുന്ന അസ്സൽ തൊഴിലാളി…ഈ മനുഷ്യൻ നാളെ സിനിമക്കുവേണ്ടി,തന്നെത്തനെ തിരിച്ചു കൊടുക്കുന്ന ഒരു അർപ്പണമാണ് ബറോസ് എന്ന് ഉറപ്പുള്ളതുകൊണ്ട്..ആ സ്വപ്ന മൂഹർത്തത്തിന് പങ്കാളിയാവാൻ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാനും കുടുംബസമേതം നാളെ പത്ത് മണിക്ക് എറണാകുളത്തെ Centre Square Mall -ൽ ഉണ്ടാവും…പ്രിയപ്പെട്ട ലാലേട്ടാ നിങ്ങൾ സംവിധായകനാവുന്നത് വ്യക്തിപരമായ ഒരു നേട്ടത്തിനുമല്ലെന്നും മറിച്ച് മലയാള സിനിമയെന്ന പ്രസ്ഥാനത്തെ കൂടുതൽ ശക്തിയോടെ നിലനിർത്താനുള്ള ഒരു പോരാട്ടമാണെന്നുമുള്ള പൂർണ്ണ ബോധ്യത്തോടെ …ഹൃദയം നിറഞ്ഞ ആശംസകൾ…🙏🙏🙏

Related Posts

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
  • June 27, 2026

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. നാൽപ്പത് വർഷത്തോളം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. 25ൽ അധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളൻകോയിലിൽ കൃഷ്ണസ്വാമി…

Continue reading
‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല, യുവതലമുറ വരട്ടെ; അൻസിബ ഹസൻ
  • June 23, 2026

അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും അംഗങ്ങൾക്ക് അയച്ച തുറന്ന കത്തിൽ അൻസിബ ഹസൻ പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി