WWE താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

WWE സൂപ്പർസ്റ്റാർ റേ മിസ്റ്റീരിയോ ജൂനിയറിൻ്റെ അമ്മാവൻ പ്രശസ്ത മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു. മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡയസ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് . മിസ്റ്റീരിയോ സീനിയറിന്റെ കുടുംബമാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. മെക്‌സിക്കോയിലെ ലൂച്ച ലിബ്രെ രംഗത്ത് പ്രശസ്തി നേടി, വേൾഡ് റെസ്‌ലിംഗ് അസോസിയേഷൻ, ലൂച്ച ലിബ്രെ എഎഎ വേൾഡ് വൈഡ് തുടങ്ങിയ പ്രമുഖ സംഘടനകളുടെ ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ റേ മിസ്റ്റീരിയോ സീനിയർ നേടിയിട്ടുണ്ട്

1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്തി കരിയര്‍ ആരംഭിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമായി മാറിയിരുന്നു. 1990-ലെ വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിൻ്റെ സ്റ്റാർകേഡ് പോലുള്ള ഇവൻ്റുകളിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിലും അദ്ദേഹം തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചു. 2009-ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികരംഗത്തോടുള്ള സ്‌നേഹം കാരണം 2023-ലും ഇടിക്കൂട്ടില്‍ മത്സരിച്ചിരുന്നു റേ. വിടപറയും മുന്നേ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാൻ റേ മിസ്റ്റീരിയോ സീനിയറിന് സാധിച്ചു.

“റേ മിസ്റ്റീരിയോ സീനിയർ എന്നറിയപ്പെടുന്ന മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡയസിൻ്റെ നിർണ്ണായകമായ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവർക്ക് ഞങ്ങൾ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിൻ്റെ നിത്യവിശ്രമത്തിനായി ഞങ്ങളുടെ പ്രാർത്ഥനകൾ ഉയർത്തുകയും ചെയ്യുന്നു” എന്നാണ് മിസ്റ്റീരിയോ സീനിയറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മെക്‌സിക്കന്‍ റെസ്ലിങ് സംഘടനയായ ലൂച്ച ലിബ്ര എ.എ.എ. എക്‌സില്‍ കുറിച്ചത്.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി