വളപട്ടണത്തെ വൻ കവർച്ചയിൽ പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്തെ വൻ കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളിലെ സൂചന കേസിൽ നിർണായകമായി. കഴിഞ്ഞ മാസം ഇരുപതിനാണ് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്നത്.

നവംബർ 19 – ന് രാവിലെ അഷ്‌റഫും കുടുബവും വീട് പൂട്ടി മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണവും കവർന്നത് അറിയുന്നത്.

വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു.കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

Related Posts

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
  • July 30, 2026

ലോകകപ്പ് ഫുട്‌ബോള്‍ മത്സരിത്തിനിടെയുണ്ടായ സംഭവങ്ങളില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനറിലും, ഫൈനലിലെ അടിപിടികളിലുമാണ് അന്വേഷണം. കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്പെയിന്‍ നായകന്‍ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി.…

Continue reading
സ്വരമധുരമായ ഒരു സംഗീത നദി; മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍
  • July 27, 2026

നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകുകയാണ് ചിത്ര എന്ന സംഗീത നദി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള ആലാപനമാണ് കെ എസ് ചിത്രയുടെ സവിശേഷത. സ്വരമധുരമായ ഒരു സംഗീത നദിയാണ്…

Continue reading

You Missed

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

കാലവർഷം; കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം; കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

കത്തോലിക്ക കോണ്‍ഗ്രസ് ദേശീയസമ്മേളം സമാപിച്ചു

കത്തോലിക്ക കോണ്‍ഗ്രസ് ദേശീയസമ്മേളം സമാപിച്ചു

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി