തൃശൂർ നാട്ടിക അപകടം; ‘ലോറി ബോധപൂർവ്വം പിന്നോട്ടെടുത്ത് രണ്ടുപേരുടെ ദേഹത്തുകൂടി കയറ്റിയിറക്കി’; നിർണായക വെളിപ്പെടുത്തൽ

തൃശൂർ നാട്ടിക അപകടം നിർണായക വെളിപ്പെടുത്തലുമായി അപകടത്തിൽ പരിക്കേറ്റയാൾ. ബോധപൂർവ്വം പിന്നോട്ടെടുത്ത് രണ്ടുപേരുടെ ദേഹത്തുകൂടി കയറ്റിയിറക്കി എന്ന് പരിക്കേറ്റയാൾ പറയുന്നു. പരിക്കേറ്റ രമേശ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. ലോറി തന്റെ മകന്റെറെയും ഭാര്യയുടെയും ശരീരത്തിലൂടെ കയറ്റിയിറക്കി. ലോറി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അവർ രണ്ടു പ്രാവശ്യം പുറകോട്ട് എടുത്തുവെന്ന് രമേശ് ട്വന്റിഫോറിനോട് പറഞ്ഞു.

ലോറി പുറകോട്ട് എടുത്തപ്പോഴാണ് രണ്ടു ജീവനുകൾ നഷ്ടമായത്. ലോറി ബോധപൂർവം പുറകോട്ട് എടുക്കാതിരുന്നായിരുന്നെങ്കിൽ രണ്ടു ജീവനുകൾ നഷ്ടമാകില്ലായിരുന്നുവെന്ന് രമേശ് പറഞ്ഞു. പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ അപകടം. ഒരു വയസുള്ള വിശ്വ, നാലുവയസുള്ള ജീവൻ എന്നീ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരുടെ ജീവനാണ് പൊലിഞ്ഞത്. രണ്ട് പേരുടെ നില ഗുരുതരമാണ്.

കണ്ണൂരിൽ നിന്ന് എറണാകുളത്തേയ്ക്ക് പോകുകയായിരുന്നു തടിലോറി. മദ്യലഹരിയിൽ ക്ലീനറാണ് വാഹനമോടിച്ചതെന്ന് പൊലീസ്. ഡ്രൈവർ ജോസിനും ക്ലീനർ അലക്സിനും എതിരെ മനപൂർവമായ നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടമുണ്ടാക്കിയ ലോറി നിർത്താതെ മുന്നോട്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി അപകടത്തിന്റെ കൂടുതൽ തെളിവുകളും ശേഖരിച്ചു.

Related Posts

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി
  • April 4, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു. സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടു…

Continue reading
‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്