കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാ​ഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!

മേഘാലയയ്‌ക്കെതിരായ കൂച്ച് ബെഹാർ ട്രോഫി മത്സരത്തിൻ്റെ ഒന്നാം ദിനത്തിൽ ഡൽഹിക്ക് വേണ്ടി ഡബിൾ സെഞ്ച്വറിയടിച്ച് താരമായി സെവാ​ഗിന്റെ മകൻ ആര്യവീർ. ആര്യവീർ സെവാഗ് പുറത്താകാതെ 200 റൺസെടുത്തപ്പോൾ മേഘാലയയ്‌ക്കെതിരെ ഡൽഹി 208 റൺസിൻ്റെ ലീഡ് നേടി. 34 ഫോറുകളും രണ്ട് സിക്സറുകളും നേടിയാണ് ആര്യവീർ ഡബിളിലെത്തിയത്. ഷില്ലോങ്ങിലെ എംസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു 17കാരനായ ആര്യവീറിന്റെ മിന്നും പ്രകടനം.

പുറത്താകാതെയാണ് 200 റൺസെടുത്തത്. 229 പന്തിലാണ് ആര്യവീർ 200 റൺസ് നേടിയത്. ഈ വർഷം ആദ്യം, വിനു മങ്കാഡ് ട്രോഫിയിൽ മണിപ്പൂരിനെതിരെ ഡൽഹിക്ക് വേണ്ടി അണ്ടർ-19ൽ ആര്യവീർ അരങ്ങേറ്റം കുറിച്ചിരുന്നു. കന്നി മത്സരത്തിൽ 49 റൺസ് നേടി. ടീം ഇന്ത്യയിലും ഐപിഎല്ലിലും ഇടംപിടിക്കുകയാണ് ആര്യവീറിന്റെ ലക്ഷ്യം. മികച്ച പ്രകടനത്തിലൂടെ ദേശീയതലത്തിൽ ക്രിക്കറ്റ് വിദ​ഗ്ധരുടെ ശ്രദ്ധയാകർഷിക്കാനും ആര്യവീറിന് കഴിഞ്ഞു. ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയരായ മേഘാലയയ്ക്ക് ആദ്യ ഇന്നിംഗ്സിൽ 260 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം