വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി

വിമാനകമ്പനിയോട് പ്രതികാരം ചെയ്യാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ  നിന്നും ലണ്ടനിലേക്കുളള എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി സുഹൈബിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്. 

ഒരാഴ്ച മുമ്പ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. യാത്രക്കിടയിൽ വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ഇയാൾ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ ഇതിന് എയർ ഇന്ത്യ കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് സുഹൈബ്  ബോംബ് ഭീഷണി ഉയർത്തിയത്.

തുടർന്ന് ഇയാൾ ഭാര്യക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സുഹൈബിൻ്റെ പേരിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു.  

  • Related Posts

    ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി
    • March 10, 2026

    ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ…

    Continue reading
    മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം
    • March 10, 2026

    മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പാചക വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കണമെന്നാണ്നിർദേശം. അധിക ഉത്പാദനം ഗാർഹിക ആവശ്യങ്ങളുടെ ഉപയോഗത്തിനായി ഉപയോഗിക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാൻ 25 ദിവസത്തെ ഇന്റർ-ബുക്കിംഗ് കാലയളവ് ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയിലേക്കുള്ള…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ‘ലോൺ അപേക്ഷിച്ചതല്ലാതെ തുക ലഭിച്ചിട്ടില്ല, മകൻ ഭീഷണി നേരിട്ടത് എടുക്കാത്ത ലോണിന്റെ പേരിൽ’; വിശദമായ അന്വേഷണം വേണമെന്ന് ആനന്ദിന്റെ കുടുംബം

    ‘ലോൺ അപേക്ഷിച്ചതല്ലാതെ തുക ലഭിച്ചിട്ടില്ല, മകൻ ഭീഷണി നേരിട്ടത് എടുക്കാത്ത ലോണിന്റെ പേരിൽ’; വിശദമായ അന്വേഷണം വേണമെന്ന് ആനന്ദിന്റെ കുടുംബം

    ആ കോടിപതി നിങ്ങളാകുമോ? ധനലക്ഷ്മി ലോട്ടറി DL 43 ഫലം ഇന്നറിയാം

    ആ കോടിപതി നിങ്ങളാകുമോ? ധനലക്ഷ്മി ലോട്ടറി DL 43 ഫലം ഇന്നറിയാം

    ദേശീയപാത ഉദ്ഘാടനം: മുഖ്യമന്ത്രി പങ്കെടുക്കില്ല, പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

    ദേശീയപാത ഉദ്ഘാടനം: മുഖ്യമന്ത്രി പങ്കെടുക്കില്ല, പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

    ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം

    ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം

    എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

    എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

    നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം സാക്ഷികള്‍ മൊഴിമാറ്റി

    നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം സാക്ഷികള്‍ മൊഴിമാറ്റി