ഹിന്ദുജ കുടുംബം ജയിലിൽ പോകേണ്ടി വരില്ല

തൊഴിലാളികളെ ചൂഷണം ചെയ്തെന്ന കേസിൽ  ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബമായ ഹിന്ദുജ കുടുംബാം​ഗങ്ങളെ തടവ് ശിക്ഷക്ക് വിധിച്ചിട്ടില്ലെന്നും അവർക്കെതിരായ മനുഷ്യക്കടത്ത് കുറ്റങ്ങൾ തള്ളിക്കളഞ്ഞതായും ഹിന്ദുജാസിൻ്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദുജ കുടുംബത്തിലെ നാല് സ്വിസ് പൗരന്മാരായ കമൽ, പ്രകാശ് ഹിന്ദുജ, നമ്രത, അജയ് ഹിന്ദുജ എന്നിവരെ തടവ് ശിക്ഷക്ക് വിധേയരാക്കിയിട്ടില്ലെന്ന് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സ്വിസ് നിയമ നടപടിക്രമങ്ങൾ അനുസരിച്ച്, കീഴ്ക്കോടതിയുടെ വിധി നടപ്പാക്കേണ്ടതില്ല, അതുകൊണ്ടുതന്നെ പരമോന്നത കോടതിയുടെ വിധി വരുന്നതുവരെ നിരപരാധിത്വത്തിൻ്റെ പരിധിയിൽപ്പെടുമെന്നും വക്താവ് പറഞ്ഞു.

ഏറ്റവും ഗുരുതരമായ കുറ്റമായ മനുഷ്യക്കടത്ത് ആരോപണം കോടതി പൂർണ്ണമായും തള്ളിയിരുന്നുവെന്നും കേസിൽ ഇനി പരാതിക്കാരില്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തങ്ങൾക്ക് പോലും മനസ്സിലാകാത്ത പ്രസ്താവനകളിൽ ഒപ്പിടുന്നതിലേക്ക് നയിക്കപ്പെട്ടുവെന്ന് അവർ കോടതിയിൽ പറഞ്ഞിരുന്നു. നാല് ഹിന്ദുജ കുടുംബാംഗങ്ങൾ അവരോട് ബഹുമാനത്തോടെയും അന്തസ്സോടെയും കുടുംബത്തെപ്പോലെയും പെരുമാറിയെന്നും പരാതിക്കാർ പറഞ്ഞെന്നും വക്താവ് പറഞ്ഞു. തങ്ങൾക്ക് സ്വിസ് ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്, സത്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു.

  • Related Posts

    ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചു
    • June 11, 2026

    പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. സൗത്ത് പാർസിലെ പെട്രോ കെമിക്കൽ പ്ലാന്റ് തകർത്തു. യുഎസ് സൈനിക ഹെലികോപ്റ്റർ ആക്രമിച്ചതിനുള്ള മറുപടിയെന്ന് പെന്റഗൺ. ആവശ്യമെങ്കിൽ ബോംബുകൾ ഉപയോഗിച്ചാകും ഇനി ചർച്ചയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പീറ്റ്…

    Continue reading
    ‘വർഷങ്ങളോളം ഇന്ത്യ അമേരിക്കയെ മുതലെടുത്തു: വ്യാപാര കരാർ വൈകാതെ സാധ്യമാകും’; ട്രംപ്
    • June 5, 2026

    വർഷങ്ങളോളം ഇന്ത്യ അമേരിക്കയെ മുതലെടുത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ അമേരിക്കയ്ക്കു മേൽ വലിയ തീരുവകൾ ചുമത്തിയെന്നും ഇപ്പോൾ അത് മാറിമറിഞ്ഞിരിക്കുന്നുവെന്നും ഇന്ത്യയിൽ നിന്നും അമേരിക്ക പണമുണ്ടാക്കി തുടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ- അമേരിക്ക വ്യാപാര കരാർ വൈകാതെ സാധ്യമാകുമെന്നും…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

    പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

    ‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI

    അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

    അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

    ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

    പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

    പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

    മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

    മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്