ഇത് ‘ദ ​ഗോട്ടി’ന്റെ ഫാമിലി ടൈം; മനോഹര മെലഡിയുമായി വിജയ്, ഏറ്റെടുത്ത് ആരാധകർ

‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന വിജയ് ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫാമിലി ടൈമിന്റെ മനോഹര മെലഡി ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സ്നേഹയാണ് ​ഗാനരം​ഗത്ത് വിജയിയുടെ പെയർ ആയി എത്തിയിരിക്കുന്നത്.

‘ചിന്ന ചിന്ന കങ്കൾ’ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയും രാജാ ഭവതാരിണിയും വിജയിയും ചേർന്നാണ്. അടുത്തിടെ ആയിരുന്നു ഭവതാരിണിയുടെ വിയോഗം. ഗോട്ടിൻ്റെ നിർമ്മാതാക്കൾ ഭവതാരിണിയുടെ ശബ്ദം പ്രത്യേക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കബിലനാണ് ഗാനം എഴുതിയിരിക്കുന്നത്. 

ഏപ്രിൽ 14 ന് ദളപതി വിജയ് ആലപിച്ച ആദ്യ സിംഗിൾ ‘വിസിൽ പോഡു’ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്‍റെ വിഎഫ്എക്സ് ടീം ഹോളിവു‍ഡ് പടം അവതാര്‍ അടക്കം ചെയ്ത സംഘമാണ് എന്നാണ് പുതിയ വിവരം. നിരവധി വിഎഫ്എക്‌സ് സീക്വൻസുകള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന. നേരത്തെ തന്നെ വിജയിയെ ഡീ ഏജ് ചെയ്യുന്ന പ്രക്രിയയ്ക്ക് തന്നെ കോടികള്‍ ചിലവാക്കിയതായി വിവരം പുറത്തുവന്നിരുന്നു. 

വിജയിക്ക് പുറമേ മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, പ്രശാന്ത്,  യോഗിബാബു, വിടിവി ഗണേഷ്, അജ്മൽ അമീർ, മൈക്ക് മോഹൻ, വൈഭവ്, പ്രേംഗി, അജയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അപ്രതീക്ഷിതമായി ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിജയ് തന്നെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി അറിയിച്ചിരുന്നു. ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് വിവരം. 

Related Posts

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി
  • February 10, 2026

വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി…

Continue reading
റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കി ശുചീകരണ തൊഴിലാളി; വീട്ടിൽ വിളിച്ചുവരുത്തി, രണ്ട് പവൻ സ്വർണമാല സമ്മാനം നൽകി രജനീകാന്ത്
  • February 4, 2026

റോഡില്‍ നിന്ന് കിട്ടിയ 45 പവൻ സ്വർണ്ണം തിരികെ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച്‌ രജനികാന്ത്. ചൊവ്വാഴ്ച തന്റെ വസതിയിൽ ശുചിത്വ തൊഴിലാളിയായ പത്മയെ താരം കണ്ടു. പത്മയ്ക്ക് ഒരു സ്വർണ്ണ മാല സമ്മാനമായി നൽകുന്ന ചിത്രങ്ങൾ സോഷ്യൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം

മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ ജി സുധാകരൻ?; അനുനയ ചർച്ച അവസാനിപ്പിച്ച് സിപിഐഎം

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ ജി സുധാകരൻ?; അനുനയ ചർച്ച അവസാനിപ്പിച്ച് സിപിഐഎം

മന്ത്രി കെ ബി ഗണേഷ് കുമാറിനെ മാറ്റിനിർത്തണം; നിലപാട് അറിയിച്ച് സിപിഐ

മന്ത്രി കെ ബി ഗണേഷ് കുമാറിനെ മാറ്റിനിർത്തണം; നിലപാട് അറിയിച്ച് സിപിഐ

മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും

മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും