‘പന്തിനെ രക്ഷിക്കാന്‍ ക്രീസില്‍ ചാടിയും കൂകിവിളിച്ചും സര്‍ഫറാസിന്റെ വെപ്രാളം; ന്യൂസിലാന്‍ഡിന് കുറഞ്ഞ വിജയലക്ഷ്യം

സ്വന്തം മണ്ണില്‍ ഇന്ത്യയുടെ ടെസ്റ്റ് സംഘം വിയര്‍ക്കുന്ന വാര്‍ത്തകളാണ് മത്സരം തുടങ്ങിയത് മുതല്‍. ഒടുവിലിതാ നാലാംദിനത്തില്‍ ന്യൂസിലാന്‍ഡിന് 107 റണ്‍സ് എന്ന കുറഞ്ഞ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 356 റണ്‍സായിരുന്നു ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ സര്‍ഫറാസ് ഖാനും റിഷഭ് പന്തും തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷയേറ്റിയെങ്കിലും 462 റണ്‍സിന് ഓള്‍ ഔട്ടായി. 107 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ കിവിപട നാലാം ദിനത്തില്‍ നാലു പന്തുകള്‍ കളിച്ചെങ്കിലും റണ്‍സെടുത്തില്ല. വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുകയും ചെയ്തു. ടോം ലഥാമും ഡെവോണ്‍ കോണ്‍വെയുമാണ് ക്രീസില്‍.

അതിനിടെ ഇന്ത്യന്‍ ഇന്നിങ്‌സിനിടെ കാണികള്‍ക്ക് കൗതുകകരമായ രംഗങ്ങളും ബംഗളുരുവിലെ സ്റ്റേഡിയത്തിലുണ്ടായി. 55-ാം ഓവറില്‍ പന്തും സര്‍ഫറാസും റണ്‍സെടുക്കുന്നതിനിടെ ഓട്ടത്തില്‍ ആശയക്കുഴപ്പമുണ്ടാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഷ്ടിച്ചാണ് പന്ത് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. മാറ്റ് ഹെന്റിയുടെ ഔട്ട് സ്വിംഗര്‍ തട്ടിയിട്ട് ഇരുവരും റണ്‍സിനായി ഓടുകയായിരുന്നു. ആദ്യ റണ്‍ പൂര്‍ത്തിയാക്കി രണ്ടാം റണ്ണിന് ശ്രമിക്കവെയാണ് രസകരമായ രംഗമുണ്ടായത്. ഒരു ഭാഗത്ത് നിന്ന് സര്‍ഫറാസും മറുഭാഗത്ത് നിന്ന് പന്തും ക്രീസ് വിട്ടിരുന്നു. എന്നാല്‍ സംഗതി പന്തിയല്ലെന്ന് കണ്ട സര്‍ഫറാസ് തിരികെ ക്രീസിലേക്ക് കയറി. ക്രീസ് വിട്ട് കുറച്ചധികം പുറത്തായിരുന്ന പന്തിന് സൂചന നല്‍കുകയായിരുന്നു. പന്ത് ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ സര്‍ഫറാസിന്റെ സാധാരണ ആംഗ്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. ഇതോടെയാണ് ക്രീസില്‍ ചാടിയും കൂകി വിളിച്ചും ഋഷഭ് പന്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അപകടം മനസിലാക്കിയ പന്ത് തിരികെ ക്രീസിലേക്ക് ഓടിക്കയറുന്നതിനിടെ കീപ്പര്‍ പന്ത് വിക്കറ്റിലേക്ക് ഏറിഞ്ഞു. തലനാരിഴക്ക് പന്ത് സ്റ്റമ്പില്‍ തൊടാതെ പോയി. ഇതോടെ പന്ത് റണ്‍ ഔട്ടില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. മത്സരത്തില്‍ സര്‍ഫറാസ് 150 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഋഷഭ് പന്ത് സെഞ്ചുറിക്ക് ഒരു റണ്‍ മാത്രം ശേഷിക്കെ ഔട്ടായി. 177 റണ്‍സ് മുതല്‍ക്കൂട്ടിയ തകര്‍പ്പന്‍ ബാറ്റിങ് ആണ് ഇരുവരും കാഴ്ച്ചവെച്ചത്. നേരത്തെ മഴ കാരണം നിര്‍ത്തിവെക്കേണ്ടി വന്ന മത്സരം വൈകിയാണ് പുനരാരംഭിക്കാനായത്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം