ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം; പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തി ഉദ്ഘാടനം നിർവഹിക്കും;

ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം. അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ’ എന്നതാണ് ഇത്തവണത്തെ യോ​ഗാദിനത്തിന്റെ പ്രമേയം. പത്താമത് അന്താരാഷ്‌ട്ര യോഗ ദിനം ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് യോഗ ദിനാചരണം. മൂന്നാമതും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. (International yoga day 2024 updates)

അവിടെ നടക്കുന്ന യോഗ പ്രദർശനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗമാകും. ദൈനംദിന ജീവിതത്തിൽ യോ​ഗ ചെയ്യുന്നതുകൊണ്ടുള്ള ​ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോ​ഗാദിനം ആചരിക്കുന്നത്. നിലവിലുള്ള ഭീകരാക്രമണ വെല്ലുവിളികൾ പരിഗണിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് ജമ്മുകശ്മീരിൽ എമ്പാടും സുരക്ഷാസേന ഏർപ്പെടുത്തിയിരിക്കുന്നത്.

മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനുംവേണ്ടി ഇന്ത്യയിൽ ഉദ്ഭവിച്ച യോഗ സമ്പ്രദായം ഇന്ന് ലോകമെമ്പാടും പ്രശസ്തമാണ്.
2014 ൽ ഐക്യരാഷ്ട്ര സഭയുടെ അറുപത്തൊൻമ്പതാം പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. യോഗയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും പിരിമുറുക്കം നിറഞ്ഞ ജീവിത ശൈലികളിൽ നിന്ന് മാറിനടക്കാനുള്ള ഒരു മാർഗമായി പ്രചരിപ്പിക്കാനുമാണ് യോഗാ ദിനം ആചരിക്കുന്നത്. ഉത്തരാർധഗോളത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ ദിവസമാണ് യോഗ ദിനമായി ആചരിക്കാൻ തെരഞ്ഞെടുത്തത്. 23 കോടി പേരാണ് കഴിഞ്ഞവർഷം യോഗദിന ആഘോഷങ്ങളിൽ പങ്കെടുത്തത്. ശാരീരിക വ്യായാമങ്ങളെക്കാളുപരി, ആത്മീയ വികാസത്തിനുകൂടി സഹായിക്കുന്ന പദ്ധതിയായാണ് യോഗ വിഭാവനം ചെയ്യപ്പെട്ടത്.

Related Posts

മഹാരാഷ്ട്രയില്‍ താക്കറെ-പവാർ കുടുംബവാഴ്ചയുടെ കോട്ട തകർത്ത് ബി ജെ പി തേരോട്ടം; ഇത് മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ സൂചന?
  • November 26, 2024

മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിൻ്റെ വൻ വിജയത്തിൽ നിലനിൽപ്പ് പോലും വെല്ലുവിളിക്കപ്പെട്ട നിലയിലാണ് പ്രതിപക്ഷ കക്ഷികൾ. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗത്തിനും വലിയ തിരിച്ചടിയാണ് തങ്ങളുടെ സ്വാധീന മേഖലകളിലടക്കം ഉണ്ടായത്. ഇതോടെ രാഷ്ട്രീയത്തിലെ കുടുംബാധിപത്യ…

Continue reading
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി; പ്രതിസന്ധിയിലാക്കി ഏക്നാഥ് ഷിൻഡെ വിഭാഗം
  • November 25, 2024

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം. ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഏക്നാഥ് ഷിൻഡെ വിഭാഗം മുഖ്യമന്ത്രി പദത്തിൽ അവകാശവാദം കടുപ്പിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് ഇന്നോളമുള്ള ഏറ്റവും വലിയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്

‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്

മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ

ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ

കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

രാജു എബ്രഹാം CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

രാജു എബ്രഹാം CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ