RSS നേതാക്കളെ കണ്ടത് DGP പദവിക്ക് വേണ്ടി? ഡിജിപിയുടെ റിപ്പോർട്ടിൽ ADGP അജിത് കുമാറിനെതിരെ ഗുരുതര പരാമർശങ്ങൾ

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എം അജിത് കുമാറിന്റെ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഡിജിപിയുടെ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. ആർഎസ്എസ് നേതാക്കളെ കണ്ടത് ഡിജിപി പദവിക്ക് വേണ്ടിയാകാമെന്നു സംശയമെന്നു റിപ്പോർട്ട്. കൂടിക്കാഴ്ച്ചയിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശം.

കൂടിക്കാഴ്ച്ചയുടെ ഉള്ളടക്കം സംബന്ധിച്ച് വ്യക്തത തന്നില്ലെന്ന് ഡിജിപി. പോലീസ് സേനയെ സംശയ നിഴലിൽ നിർത്തിയെന്ന് റിപ്പോർട്ടിൽ പരാമർശം. ഈ പരാമർശങ്ങളിലാണ് അജിത്കുമാറിന്റെ സ്ഥാനം തെറിച്ചത്. ആർഎസ്എസ് നേതാക്കളുമായി കോവളത്തും തൃശൂരിലും എഡിജിപി കൂടിക്കാഴ്ച നടത്തിയതിന്റെ ഉള്ളടക്കത്തിൽ ഡിജിപിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. സ്വകാര്യ സന്ദർശനമെന്നാണ് കൂടിക്കാഴ്ച സംബന്ധിച്ച് എഡിജിപി നൽകിയ മൊഴി.

രാഹുൽ ഗാന്ധിയെ വയനാട്ടിൽ വെച്ച് സന്ദർശിച്ചിരുന്നുവെന്നതാണ് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ സാധൂകരിക്കാൻ എഡിജിപി നൽകിയ മൊഴി. എന്നാൽ ഇതിനെ ഡിജിപി പൂർണമായി തള്ളുകയാണ്. ഡിജിപിയുടെ റിപ്പോർട്ടിൽ ​ഗുരുതര സംശയങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നാണ് വിവരം.

സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി വൈകി എഡിജിപിക്കെതിരെ നടപടി എടുത്ത്. എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.

Story Highlights : Serious remarks in DGP’s report on ADGP-RSS Meet

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം