സീറ്റിനടിയിൽ വിദഗ്ധമായി ഒളിപ്പിച്ചു, പക്ഷേ വാഹന പരിശോധനക്കിടെ പിടിവീണു; കാപ്പ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

മുന്‍പ് നിരവധി കേസുകളില്‍ പ്രതിയായ ജംഷീര്‍ അലി കാപ്പ ചുമത്തപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു

സുല്‍ത്താന്‍ബത്തേരി: കാപ്പ ചുമത്തപ്പെട്ട പ്രതി കഞ്ചാവുമായി അറസ്റ്റില്‍. വൈത്തിരി പൊഴുതന സ്വദേശി കെ ജംഷീര്‍ അലിയെ (39) ആണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. 

ഞായറാഴ്ച ഉച്ചയോടെ വെള്ളമുണ്ട പഴഞ്ചന എന്ന സ്ഥലത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടെ ജംഷീര്‍ അലി ഇതുവഴി എത്തുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറില്‍ പരിശോധന നടത്തിയപ്പോഴാണ് 586 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്. 

കഞ്ചാവ് പിടിച്ചെടുത്തതിനൊപ്പം പ്രതി സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. മുന്‍പ് നിരവധി കേസുകളില്‍ പ്രതിയായ ജംഷീര്‍ അലി കാപ്പ ചുമത്തപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. വെള്ളമുണ്ട സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എല്‍ സുരേഷ്ബാബു, സബ് ഇന്‍സ്പെക്ടര്‍ വിനോദ് ജോസഫ്, എഎസ്ഐ സിഡിയ ഐസക്, സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് എന്നിവരാണ് വാഹന പരിശോധന സംഘത്തിലുണ്ടായിരുന്നത്.

  • Related Posts

    ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു
    • March 9, 2026

    ചെന്നൈയിൽ ഇരട്ട കൊലപാതകം. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങിയ സംഘം വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പല്ലാവരം ത്രിശൂലത്തിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അറുമുഖം. മയക്കുമരുന്ന് കേസുകളും ഇവർക്കെതിരെ ഉണ്ടെന്ന്…

    Continue reading
    പശ്ചിമേഷ്യൻ സംഘർഷം, ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം, സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നു; എസ്.ജയശങ്കർ
    • March 9, 2026

    പശ്ചിമേഷ്യൻ സംഘർഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാണ് കേന്ദ്രസർക്കാർ നിലപാട്, സാഹചര്യങ്ങൾ…

    Continue reading

    You Missed

    ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു

    ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു

    സിസി മുകുന്ദന്‍ എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാട്; കെവി അബ്ദുല്‍ ഖാദര്‍

    സിസി മുകുന്ദന്‍ എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാട്; കെവി അബ്ദുല്‍ ഖാദര്‍

    ‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ

    ‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ

    ‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

    ‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

    ഗണേഷ് കുമാറിന് എതിരായ ആരോപണം; സിപിഐഎം ഇടപെടും; മന്ത്രിയോട് മുഖ്യമന്ത്രി സംസാരിച്ചേക്കും

    ഗണേഷ് കുമാറിന് എതിരായ ആരോപണം; സിപിഐഎം ഇടപെടും; മന്ത്രിയോട് മുഖ്യമന്ത്രി സംസാരിച്ചേക്കും

    ‘പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ