മഞ്ജുളിക’യുടെ ഗംഭീര തിരിച്ചുവരവ്: ഭൂൽ ഭുലയ്യ 3 യുടെ ടീസർ പുറത്തിറങ്ങി

വിദ്യാ ബാലൻ, കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവർ അഭിനയിക്കുന്ന ഭൂൽ ഭുലയ്യ 3 യുടെ ടീസർ പുറത്തിറങ്ങി. ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യാൻ പോകുന്ന ചിത്രം അനീസ് ബാസ്മിയാണ് സംവിധാനം ചെയ്യുന്നത്.

മുംബൈ: വിദ്യാ ബാലൻ, കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവർ അഭിനയിക്കുന്ന ഭൂൽ ഭുലയ്യ 3 യുടെ ടീസർ വെള്ളിയാഴ്ച  പുറത്തിറക്കി. ടി സീരിസിന്‍റെ യൂട്യൂബ് ചാനലിലാണ് ഏകദേശം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എത്തിയത്. 

മലയാളത്തിലെ ക്ലാസിക് സിനിമ മണിചിത്രതാഴിന്‍റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 2007ലാണ് റിലീസായത്. ടി സീരിസ് നിര്‍മ്മിച്ച ചിത്രത്തില്‍ അക്ഷയ് കുമാര്‍ വിദ്യ ബാലന്‍ ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. എന്നാല്‍ ഭൂൽ ഭുലയ്യ 2 ഇറങ്ങിയപ്പോള്‍ അതില്‍ അക്ഷയ് കുമാറും പ്രിയദര്‍ശനും ഇല്ലായിരുന്നു.  അനീസ് ബസ്മി സംവിധാനം ചെയ്ത് ഭൂൽ ഭുലയ്യ 2 2022ലാണ് റിലീസായത്. കാര്‍ത്തിക് ആര്യനും, കെയ്റ അദ്വാനിയും ആണ് നായിക നായകന്മാരായത്. തബു പ്രധാന വേഷത്തില്‍ എത്തി. ചിത്രം കൊവിഡ് കാലത്തിന് ശേഷം ബോളിവുഡിലെ ആദ്യത്തെ 100 കോടി ചിത്രം ആയിരുന്നു. 

ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗമാണ് ഇപ്പോള്‍ എത്തുന്നത്. നടൻ അക്ഷയ് കുമാർ പദ്ധതിയുടെ ഭാഗമല്ലെങ്കിലും വിദ്യാ ബാലന്‍ ഐക്കോണിക് റോളായ മഞ്ജുളികയായി എത്തിയിട്ടുണ്ട്. ടീസറില്‍ വിദ്യ പ്രത്യക്ഷപ്പെടുന്നുണ്ട്. കളര്‍ഫുള്ളായ ഒരു കോമഡി എന്‍റര്‍ടെയ്മെന്‍റാണ് ഒരുങ്ങുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. റൂഹ് ബാബ എന്ന റോളില്‍ കാര്‍ത്തിക് ആര്യന്‍ വീണ്ടും എത്തുകയാണ് ചിത്രത്തില്‍. 

കാർത്തിക്കും തൃപ്തി  ദിമ്രിയും തമ്മിലുള്ള പ്രണയ കാഴ്ചകളും ടീസർ നൽകുന്നു. രാജ്പാൽ യാദവ്, സഞ്ജയ് മിശ്ര, അശ്വിനി കൽസേക്കർ എന്നിവരും ഹൊറർ കോമഡിയുടെ ടീസറിൽ ഇടം പിടിച്ചിട്ടുണ്ട്.

അനീസ് ബാസ്മി സംവിധാനം ചെയ്ത് ഭൂഷൺ കുമാർ നിര്‍മ്മിച്ച ഭൂൽ ഭുലയ്യ 3 ഈ വർഷം ദീപാവലിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ടി-സീരീസ് ഫിലിംസും സിനി1 സ്റ്റുഡിയോസും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. തനിഷ്‌ക് ബാഗ്‌ചി, സച്ചേത്-പറമ്പാറ, അമാൽ മല്ലിക് തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സമീർ, രശ്മി വിരാഗ്, ആദിത്യ റിഖാരി, ധ്രുവ് യോഗി, സോം എന്നിവരാണ് ഗാനരചയിതാക്കൾ.

  • Related Posts

    ‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ
    • July 6, 2026

    താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് സിപിഐഎം മുൻ നേതാവും അമ്പലപ്പുഴ എംഎൽഎയുമായ ജി സുധാകരൻ. അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല. “അമ്മ” മറ്റ് സംഘടനകൾക്ക് തന്നെ അപമാനം. പ്രശ്നങ്ങൾ പരിഹിരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസം നടക്കുന്നുവെന്നും…

    Continue reading
    താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി
    • July 2, 2026

    അമ്മ സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിസമർപ്പിക്കാതെ ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ. ശ്വേത അടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ച് മാത്രം അവർ ഇറങ്ങി പോകുകയായിരുന്നു. ഇന്നാണ് മെയിലിന്റേത് ഉൾപ്പടെ ആക്സസ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയ ക്ക്…

    Continue reading

    You Missed

    അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

    അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

    ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

    ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

    രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

    രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

    റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

    റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

    ‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

    ‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

    മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

    മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി