സോണിയയെ കുറിച്ചുള്ള ആരോപണം തെളിയിച്ചില്ലെങ്കിൽ നിയമ നടപടി’: കങ്കണയ്ക്കെതിരെ കോണ്‍ഗ്രസ്

ഹിമാചൽ പ്രദേശ് സർക്കാർ ദുരന്തനിവാരണ ഫണ്ട് സോണിയ ഗാന്ധിക്ക് വകമാറ്റി നൽകുന്നു എന്നാണ് കങ്കണയുടെ ആരോപണം.

ഷിംല: സോണിയ ഗാന്ധിയെ കുറിച്ചുള്ള നടിയും ബിജെപി എംപിയുമായ കങ്കണ റണൌട്ടിന്‍റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. ഒന്നുകിൽ കങ്കണ ആരോപണം തെളിയിക്കണം, അല്ലെങ്കിൽ നിയമ നടപടി നേരിടാൻ തയ്യാറായിക്കോ എന്നാണ് ഹിമാലചൽ പ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് പ്രതികരിച്ചത്. ഹിമാചൽ പ്രദേശ് സർക്കാർ ദുരന്തനിവാരണ ഫണ്ട് സോണിയ ഗാന്ധിക്ക് വകമാറ്റി നൽകുന്നു എന്നായിരുന്നു കങ്കണയുടെ ആരോപണം.

കേന്ദ്രത്തിൽ നിന്നുള്ള ഫണ്ടോ സംസ്ഥാനത്തിന്റെ വികസനത്തിനുള്ള ഫണ്ടോ സോണിയാ ഗാന്ധിക്ക് നൽകുന്നു എന്ന് പറയുന്നതിലും വലിയ വിഡ്ഢിത്തം വേറെയില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു രൂപയെങ്കിലും  ഇത്തരത്തിൽ വകമാറ്റിയതായി തെളിയിക്കാൻ കങ്കണയെ പരസ്യമായി വെല്ലുവിളിക്കുന്നു. അല്ലെങ്കിൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് സോണിയാ ഗാന്ധിയോട് മാപ്പ് പറയണമെന്നും വിക്രമാദിത്യ സിംഗ് ആവശ്യപ്പെട്ടു. കങ്കണ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കും. എന്തടിസ്ഥാനത്തിലാണ് അവർ ഇത്തരമൊരു പ്രസ്താവന സോണിയാ ഗാന്ധിയെ പോലുള്ള ഒരു നേതാവിനെതിരെ നടത്തിയതെന്നും മന്ത്രി ചോദിക്കുന്നു. കർഷക സമരത്തെ കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ മാസം കങ്കണയെ ബിജെപി ശാസിച്ചതും വിക്രമാദിത്യ സിംഗ് ചൂണ്ടിക്കാട്ടി. ബൗദ്ധിക പാപ്പരത്തമാണ് കങ്കണയ്ക്കെന്നും മന്ത്രി വിമർശിച്ചു. 

ഞായറാഴ്ച തന്റെ മണ്ഡലത്തിൽ മെമ്പർഷിപ്പ് ക്യാമ്പെയിനിടെയാണ് കങ്കണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിംഗിനെ കടന്നാക്രമിച്ചത്. ദുരന്തങ്ങളും കോൺഗ്രസും സംസ്ഥാനത്തെ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയി. ഈ സർക്കാരിനെ വേരോടെ പിഴുതെറിയാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കേന്ദ്ര സർക്കാർ ദുരിതാശ്വാസ ഫണ്ട് നൽകിയാൽ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകേണ്ടത്. എന്നാൽ അത് ‘സോണിയാ ദുരിതാശ്വാസ നിധി’യിലേക്കാണ് പോകുന്നതെന്ന് എല്ലാവർക്കും അറിയാമെന്നാണ് കങ്കണ ആരോപിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡി ലോക്‌സഭാ സീറ്റിൽ എതിരാളിയായിരുന്ന വിക്രമാദിത്യ സിംഗിനെയും കങ്കണ പരിഹസിച്ചു. റോഡുകളിലെ കുഴികൾ കാരണം ജനങ്ങൾ മടുത്തു. തന്‍റെ മണ്ഡലത്തിൽ സാധ്യമായതിൽ കൂടുതൽ താൻ ചെയ്യും, പക്ഷേ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എന്തെങ്കിലും ചെയ്യണം എന്നാണ് വിക്രമാദിത്യ സിംഗിനെ കുറിച്ച് കങ്കണ പറഞ്ഞത്. 

കഴിഞ്ഞ വർഷവും ഈ വർഷവും ഉണ്ടായ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, കനത്ത മഴ എന്നിവയാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഹിമാചൽ പ്രദേശ്. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരുന്നു. എല്ലാ മന്ത്രിമാരും രണ്ട് മാസത്തേക്ക് ശമ്പളമോ ടിഎയോ ഡിഎയോ എടുക്കില്ല. ഇത് ഒരു ചെറിയ തുക മാത്രമാണ്. പക്ഷേ ഇത് പ്രതീകാത്മകമാണ്. എല്ലാ എംഎൽഎമാരോടും ഈ വഴി പിന്തുടരാൻ അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

  • Related Posts

    ‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി
    • July 27, 2026

    രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗറിലാണ് അങ്കിത സാംഗ്ലെ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ യോഗ്യത നേടാത്തതില്‍ പെണ്‍കുട്ടി വലിയ സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്ന് കുടുംബം പറയുന്നു. വൈകാരികമായ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. പ്രവേശന പരീക്ഷയില്‍ വെറും…

    Continue reading
    സിജെപിയുടെ പാർലമെന്റ് മാർച്ച്; പെല്ലറ്റ് ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരുക്കേറ്റത് 5 പേർക്ക്; പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ
    • July 27, 2026

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങൾക്കുമിടെ പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പൊതുപരിക്ഷ നിയന ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും. പരീക്ഷ ക്രമക്കേടിൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ…

    Continue reading

    You Missed

    ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

    ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

    ‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി

    ‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി

    ‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍

    ‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

    എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; ആരോഗ്യമന്ത്രി കെ മുരളീധരന്‍ നാളെ ഡല്‍ഹിക്ക്

    എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; ആരോഗ്യമന്ത്രി കെ മുരളീധരന്‍ നാളെ ഡല്‍ഹിക്ക്

    ‘കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; നിയമപരമായി മുന്നോട്ട് പോകും’; ഗൗരി പാര്‍വതി ബായ്

    ‘കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; നിയമപരമായി മുന്നോട്ട് പോകും’; ഗൗരി പാര്‍വതി ബായ്