ജീവിതത്തിലും താരം, സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായര്‍,

അപകടം നവ്യ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുൾപ്പെടെ എസ്എച്ച്ഒ കെ എസ് ജയൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടർന്നത്.

ആലപ്പുഴ: സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടിയ നടി നവ്യ നായരുടെ നടപടിക്ക് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി. പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികനാണ് നടി തുണയായി മാറിയത്. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശിന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ ലോറി പിന്തുടർന്ന് നിർത്തിച്ച നവ്യ ധീരതയുടെ പര്യായമായി. തുടർന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. 

മൈനാഗപ്പള്ളിയിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയ സംഭവം വലിയ വിമർശനത്തിന് ഇടയാക്കുമ്പോഴാണ് നടി നവ്യയുടെ മാതൃകാ ഇടപെടൽ. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ് രമേശൻ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ചത്. നവ്യ സഞ്ചരിച്ച വാഹനം പിന്തുടർന്നപ്പോൾ ട്രെയിലർ നിർത്തി.

അപകടം നവ്യ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുൾപ്പെടെ എസ്എച്ച്ഒ കെ എസ് ജയൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടർന്നത്. ലോറി പൊലീസ് പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തിൽ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി