മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച 2 മണിക്കൂർ ഇടവേള റദ്ദാക്കി അസം നിയമസഭ

സഭാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നടപടിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുടെ പ്രതികരണം

ദിസ്പൂർ: മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച രണ്ട് മണിക്കൂർ ഇടവേള റദ്ദാക്കി അസം നിയമസഭ. സഭാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നടപടിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുടെ പ്രതികരണം. കൊളോണിയൽ രീതികളെ ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ഹിമന്ത് ബിശ്വ ശർമ പറയുന്നത്. അതേസമയം അസം മുഖ്യമന്ത്രി വിലകുറഞ്ഞ പബ്ലിസിറ്റിക്കായി മുസ്ലിങ്ങളെ ലക്ഷ്യം വെക്കുന്നെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചത്. 

വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് പ്രതിപക്ഷം നീക്കത്തെ നിരീക്ഷിക്കുന്നത്. നിരവധി മുഖ്യമന്ത്രിമാർ വന്നെങ്കിലും ഹിമന്ത് ബിശ്വ ശർമയേപ്പോലെ മുസ്ലിം ഹിന്ദു വിഭാഗത്തിൽ വേർതിരിവുണ്ടാക്കാൻ ശ്രമിച്ച നേതാവില്ലെന്നാണ് എഐയുഡിഎഫ് നേതാവ് മുജീബുർ രഹ്മാൻ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉത്പാദനക്ഷമതയ്ക്കാണ് മുൻഗണന നൽകുന്നതെന്നും നിയമസഭാ തീരുമാനത്തേക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. 1937ൽ മുസ്ലിം ലീഗിന്റെ സയ്യിദ് സാദുള്ളയാണ് നമസ്കാരത്തിനായി ഇടവേള നൽകിയത്. 

ചരിത്ര പരമായ തീരുമാനത്തിന് സ്പീക്കർ ബിശ്വജിത് ഡൈമറി ഡാംഗോറിയയ്ക്കും എംഎൽഎമാർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വിശദമാക്കി. മുസ്ലിം വിഭാഗത്തിലുള്ളവർക്ക് വിവാഹവും വിവാഹ മോചനവും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധിതമാക്കിയതിന് പിന്നാലെയാണ് നമസ്കാരത്തിനുള്ള ഇടവേള റദ്ദാക്കിയത്. മുസ്ലിം വിഭാഗത്തിലെ വിവാഹ രജിസ്ട്രേഷനിൽ ക്വാസി സമ്പ്രദായം ഒഴിവാക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നത്. ശൈശവ വിവാഹം സംസ്ഥാനത്ത് തടയാനും നടപടി സഹായിക്കുമെന്നും  നിർബന്ധിത വിവാഹ രജിസ്ട്രേഷനേക്കുറിച്ച് ഹിമന്ത് ബിശ്വ ശർമ പ്രതികരിച്ചത്. 

  • Related Posts

    ‘മജീഷ്യൻ പിടിക്കപ്പെട്ടു’; പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ലോക്‌സഭയിൽ ബിജെപി പ്രതിഷേധം
    • April 17, 2026

    മോദി – അംബാനി ബന്ധത്തിന് പരോക്ഷ വിമർശനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മജീഷ്യനോട് ഉപമിച്ച് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും…

    Continue reading
    കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിജേഷ് അരവിന്ദ് രാജിവച്ചു
    • April 17, 2026

    നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട കലഹങ്ങള്‍ അവസാനിക്കുന്നില്ല. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറുകയായിരുന്നു. നിജേഷിനെ ബേപ്പൂര്‍, എലത്തൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു.…

    Continue reading

    You Missed

    ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

    ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

    ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

    ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

    പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

    പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

    വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

    വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

    ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

    ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

    ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

    ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം