രണ്ടാഴ്ച തികയും മുൻപ് ഇന്ത്യയിൽ 400 കോടി രൂപ കളക്ഷൻ നേടി സ്ത്രീ 2 ബോക്സ് ഓഫീസിൽ തരംഗമായി. ആദ്യ ആഴ്ചയിൽ മാത്രം 291.65 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം വാരത്തിലും മികച്ച പ്രകടനം തുടരുകയാണ്.
മുംബൈ: ബോളിവുഡില്‍ നീണ്ടകാല വരള്‍ച്ചയ്ക്ക് ശേഷം ഒരു റിയല്‍ ബ്ലോക്ബസ്റ്റര്‍ ഉണ്ടായിരിക്കുകുകയാണ്. സ്ത്രീ 2 റിലീസ് ചെയ്ത് രണ്ടാഴ്ച തികയും മുൻപേ ഇന്ത്യയിൽ 400 കോടി രൂപ കളക്ഷൻ നേടിയതായി സാക്നില്‍ക്.കോം റിപ്പോർട്ട് ചെയ്യുന്നു.
സാക്നില്‍.കോം കണക്ക് പറയുന്നതനുസരിച്ച് സ്ത്രീ 2 അതിന്‍റെ ആദ്യ ആഴ്ചയിൽ മാത്രം 291.65 കോടി കശക്ഷന്‍ നേടി. രണ്ടാമത്തെ ആഴ്‌ചയിലും കളക്ഷന്‍ കുത്തനെ മുകളിലേക്കാണ്. സ്ത്രീ 2 രണ്ടാം വാരത്തിൽ, വെള്ളി മുതല്‍ ഞായര്‍ വരെ 17.5 കോടി, 33 കോടിയും, 42.4 കോടിയും എന്നിങ്ങനെയാണ് കളക്ഷന്‍ നേടിയത്. തിങ്കളാഴ്‌ച, ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസിൽ 17 കോടി നേടി. ഇതോടെ ചിത്രത്തിന്‍റെ ഇന്ത്യയിലെ മാത്രം കളക്ഷന്‍ 401.55 കോടി രൂപയായി.
ശ്രദ്ധ കപൂര്‍ നായികായി വന്നപ്പോള്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അമര്‍ കൗശിക്കും ബജറ്റ് 50 കോടിയും ആണ്. ശ്രദ്ധ കപൂര്‍ പ്രാധാന്യമുള്ള ആ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. സംഗീതം സച്ചിൻ- ജിഗാറാണ്.
ബോളിവുഡില്‍ ഒരു കോമഡി ഹൊറര്‍ ചിത്രമായിട്ടാണ് സ്‍ത്രീ 2 ഒരുക്കിയിരിക്കുന്നത്. തിരക്കഥ നിരെണ്‍ ഭട്ടാണ്. 2018 ല്‍ ഇറങ്ങിയ സ്ത്രീ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് സ്ത്രീ2. രാജ്‍കുമാര്‍ റാവുവും ശ്രദ്ധ കപൂറായിരുന്നു അതിലേയും താരങ്ങള്‍. സ്‍ത്രീ അന്ന് ഏകദേശം 180.76 കോടി രൂപ നേടിയപ്പോള്‍ രാജ്‍കുമാര്‍ റാവുവിനൊപ്പം സ്ത്രീ 2വിലെ താരനിര തന്നെ അണി നിരന്നിരുന്നു.
മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ ചിത്രമാണ് സ്ത്രീ 2. 2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്. 2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയത് മുഞ്ജ്യ എന്ന ചിത്രമാണ്. ഇതും വലിയ വിജയമാണ് അതിന് ശേഷമാണ് ഓഗസ്റ്റ് 15ന് സ്ത്രീ 2 എത്തിയത്.