ഭിന്നശേഷി സംവരണം; മെഡിക്കൽ ബോർഡ് അട്ടിമറിക്കുന്നതായി പരാതി

കേന്ദ്ര സർക്കാർ നൽകുന്ന കാർഡിൽ ഉള്ളതിനേക്കാൾ ശതമാനം കുറച്ച് കാട്ടിയാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് എന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി.

മലപ്പുറം: മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഭിന്നശേഷി സംവരണം മെഡിക്കൽ ബോർഡ് അട്ടിമറിക്കുന്നതായി പരാതി. കേന്ദ്ര സർക്കാർ നൽകുന്ന കാർഡിൽ ഉള്ളതിനേക്കാൾ ശതമാനം കുറച്ച് കാട്ടിയാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് എന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. ഇതുമൂലം നിരവധി വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിൽ സംവരണം നഷ്ടപ്പെട്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

40% ഭിന്നശേഷിക്കാരിയാണ് വിദ്യാർത്ഥിനിയായ ആമിന ദിൽസ. കേന്ദ്ര സർക്കാരിന്റെ കാർഡിലും അത് വ്യക്തമാണ്. എന്നാൽ കീമിന്റെയും നീറ്റിന്റെയും ഭിന്നശേഷി പരിശോധനയിൽ ആമിന ദിൽസക്ക് ഭിന്നശേഷി വെറും 16 ശതമാനം മാത്രമാണ്. ആമിനക്ക് മാത്രമല്ല ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികൾക്കാണ് സർക്കാരിന്റെ കാർഡിനുള്ളതിനേക്കാൾ കുറവ് ഭിന്നശേഷി രേഖപ്പെടുത്തിയിട്ടുള്ളത്. 87 സീറ്റുകളാണ് കേരളത്തിൽ മാത്രം ഭിന്നശേഷിക്കാർക്ക് മെഡിക്കൽ പ്രവേശനത്തിന് സംവരണം ഉള്ളത്. ഇതിൽ 51 സീറ്റുകളിലേക്ക് പ്രവേശനം നടത്തിക്കഴിഞ്ഞതായും അർഹരായ വിദ്യാർഥികളെ ഒഴിവാക്കിയെന്നും വിദ്യാർത്ഥികൾ പറയുന്നു.

കേന്ദ്ര ഗവൺമെന്റ് നൽകിയ ഭിന്നശേഷി കാർഡിൽ ഉള്ളതാണ് ഇവരുടെ യഥാർത്ഥ ഭിന്നശേഷിയെന്നാണ് ഭിന്നശേഷി കമ്മീഷണർ പറയുന്നത്. അതിൽ നിന്നും ഭിന്നശേഷി കുറച്ച് കാണിക്കാൻ മെഡിക്കൽ ബോർഡിന് അധികാരമില്ലെന്നും ഭിന്നശേഷി കമ്മീഷണർ പറഞ്ഞു. എന്നാൽ മാനദണ്ഡപ്രകാരമാണ് മെഡിക്കൽ ബോർഡ് പരിശോധന നടത്തിയതെന്നും ബോർഡിന്റെ തീരുമാനമാണ് കണക്കിലെടുക്കുകയെന്നുമാണ് എൻട്രൻസ് കമ്മീഷണറുടെ വിശദീകരണം.

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം