മറാത്ത വീര നായകനായി വിക്കി കൗശൽ: ഛാവ ടീസര്‍ പുറത്തിറങ്ങി

ഛത്രപതി ശിവജിയുടെ പുത്രൻ സംഭാജി മഹാരാജായി  വിക്കി കൗശലിനെ അവതരിപ്പിക്കുന്ന ചിത്രം,

ബാഡ് ന്യൂസിൻ്റെ വിജയത്തിന് ശേഷം ഛാവ എന്ന ചിത്രത്തില്‍ ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശൽ ബിഗ് സ്‌ക്രീനിലേക്ക്. ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര് പുറത്തിറക്കി. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്.യുദ്ധക്കളത്തില്‍ ഏകനായി പോരടിക്കുന്ന ഛത്രപതി സംഭാജി മഹാരാജായി വിക്കിയെ ടീസറില്‍ കാണാം. 

ഒരു നദീതീരത്തെ കോട്ടയ്ക്ക് പുറത്ത് നടക്കുന്ന തീവ്രമായ യുദ്ധ രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. തുടര്‍ന്ന്  സ്‌ക്രീനിൽ വിക്കി യുദ്ധ കവചം ധരിച്ച് കുതിരപ്പുറത്ത് കുതിക്കുന്നത് കാണാം.ഈ സമയത്ത് “ഞങ്ങൾ ഛത്രപതി ശിവജി മഹാരാജിനെ സിംഹമെന്നും ഛാവയെ സിംഹകുട്ടിയെന്നും വിളിക്കുന്നു” എന്ന വോയ്സ് ഓവര്‍ കേള്‍ക്കാം. 

തുടര്‍ന്നുള്ള ദൃശ്യങ്ങളില്‍ ശത്രുകളുടെ വലിയൊരു സംഘത്തിനോട്  പോരാടുകയാണ്. ടീസറിൽ അക്ഷയ് ഖന്നയുടെ ലുക്കും വെളിപ്പെട്ടിട്ടുണ്ട്, ഈ ചിത്രത്തില്‍ അദ്ദേഹം ഔറംഗസേബായാണ് പ്രത്യക്ഷപ്പെടുന്നത്. വിക്കിയുടെ ഛത്രപതി സംഭാജി മഹാരാജ് ഒരു സിംഹാസനത്തിൽ ഗംഭീരമായി ഇരിക്കുന്നതോടെയാണ് ടീസർ അവസാനിക്കുന്നത്.

തിങ്കളാഴ്ച നേരത്തെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വിക്കിയുടെ കഥാപാത്രം ശത്രുക്കളാൽ ചുറ്റപ്പെട്ട നിലയിലാണ്.മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ സ്ട്രീ 2 നിർമ്മാതാവ് ദിനേശ് വിജനാണ് ഛാവ നിർമ്മിക്കുന്നത്. 

ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാനാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. വിക്കി കൗശൽ, അക്ഷയ് ഖന്ന, രശ്മിക മന്ദാന എന്നിവർക്കൊപ്പം അശുതോഷ് റാണ, ദിവ്യ ദത്ത, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്. ഛാവ ഡിസംബർ 6ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

  • Related Posts

    ‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല, യുവതലമുറ വരട്ടെ; അൻസിബ ഹസൻ
    • June 23, 2026

    അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും അംഗങ്ങൾക്ക് അയച്ച തുറന്ന കത്തിൽ അൻസിബ ഹസൻ പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ…

    Continue reading
    ‘ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റ്’; വി ഡി സതീശന് നന്ദി അറിയിച്ച് മോഹൻലാൽ
    • June 19, 2026

    പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മോഹൻലാൽ. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ…

    Continue reading

    You Missed

    കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

    കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

    ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

    ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

    വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

    വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

    പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

    പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

    നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

    നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

    വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

    വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം