ഇത്തവണ ഉറപ്പ്, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-1ന് ഓസീസ് ജയിക്കും! പ്രവചനം നടത്തി റിക്കി പോണ്ടിംഗ്

ഇത്തവണത്തെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഈ തോല്‍വികള്‍ക്കെല്ലാം ഓസ്‌ട്രേലിയ പകരം വീട്ടുമെന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്.

സിഡ്‌നി: ഇന്ത്യക്കെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ ജേതാക്കളാവുമെന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. സമീപകാലത്തെ തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള കരുത്ത് ഓസ്‌ട്രേലിയന്‍ ടീം വീണ്ടെടുത്തുവെന്നും പോണ്ടിംഗ് പറഞ്ഞു. സ്വന്തം നാട്ടില്‍ മാത്രമല്ല ഓസ്‌ട്രേലിയയിലും ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി കൈവശം വച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ അവസാനം കളിച്ച രണ്ട് പരമ്പരയിലും ഇന്ത്യ ജേതാക്കളായി. കളി ഇന്ത്യയിലേക്ക് എത്തിയപ്പോഴും കാര്യങ്ങളില്‍ മാറ്റം ഉണ്ടായില്ല.

ഇത്തവണത്തെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഈ തോല്‍വികള്‍ക്കെല്ലാം ഓസ്‌ട്രേലിയ പകരം വീട്ടുമെന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ”ഇന്ത്യ ശക്തരായ എതിരാളികളാണ്. ഇത്തവണയും ഇന്ത്യന്‍ നിരയില്‍ മികച്ച താരങ്ങളുണ്ട്. എങ്കിലും കഴിഞ്ഞ രണ്ടുതവണത്തെ പോലെ ആയിരിക്കില്ല ഇത്തവണ കാര്യങ്ങള്‍. ഇന്ത്യയെ വീഴ്ത്താനുള്ള മികവ് പാറ്റ് കമ്മിന്‍സിനും സംഘത്തിനുമുണ്ട്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 3-1ന് ജയിക്കുമെന്നും പോണ്ടിംഗിന്റെ പ്രവചനം. 2018-19ലും 2020-21ലും ഓസ്‌ട്രേലിയയില്‍ 2-1നായിരുന്നു ഇന്ത്യയുടെ പരമ്പര വിജയം.

2014-15ന് ശേഷം ഓസീസിന് ഇന്ത്യയില്‍ പരമ്പര നേടാനുമായിട്ടില്ല. നവംബര്‍ 22ന് പെര്‍ത്തിലാണ് ഇത്തവണ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡലെയ്ഡില്‍ രണ്ടാം ടെസ്റ്റ്. ബ്രിസ്‌ബെയ്‌നില്‍ ഡിസബര്‍ 14 മുതല്‍ 18 വരെ മൂന്നാം ടെസ്റ്റും മെല്‍ബണില്‍ ഡിസംബര്‍ 26 മുതല്‍ 30 വരെ നാലാം ടെസ്റ്റും സിഡ്‌നിയില്‍ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ അവസാന ടെസ്റ്റും നടക്കും.

ഇന്ത്യ പരമ്പര നേടാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം വസീം ജാഫര്‍ പറഞ്ഞിരുന്നു. ജാഫറിന്റെ വാക്കുകള്‍… ”ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഇന്ത്യക്ക് വലിയ സാധ്യതകളുണ്ട്. ഹാട്രിക് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. മാത്രമല്ല അര്‍ഷ്ദീപ് സിംഗ്, മായങ്ക്  യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇടങ്കയ്യാന്‍ അര്‍ഷ്ദീപിന് തിളങ്ങാനാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മായങ്കിന്റെ പേസ് ഓസ്ട്രേലിയയെ വിറപ്പിക്കും.” ജാഫര്‍ പറഞ്ഞു.

  • Related Posts

    ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
    • May 13, 2026

    ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

    Continue reading
    ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ
    • May 12, 2026

    മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ…

    Continue reading

    You Missed

    തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

    തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

    കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

    കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

    വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

    വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

    പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

    പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

    ‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

    ‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

    പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്

    പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്