അമ്മയാകാൻ ഒരുപാട് മോഹിച്ച സാമന്ത, കുഞ്ഞ് ജനിക്കേണ്ട തിയതി വരെ പ്ലാനിങ്ങിൽ; പിന്നീട് സംഭവിച്ചത് എന്ത് ?

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ വിവാഹിതരായവരാണ് സാമന്തയും നാ​ഗ ചൈതന്യയും. 

ലയാളികൾക്ക് ഉൾപ്പടെ പ്രിയങ്കരിയായ നടിയാണ് സാമന്ത. തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. മൂന്ന് ​വർഷം മുൻപ് ആയിരുന്നു നടൻ നാ​ഗ ചൈതന്യയുമായി സാമന്ത വിവാഹമോചിതയായത്. ഇതിന് പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് നാഗ ചൈതന്യ. നടി ശോഭിതയെ ആണ് നാ​ഗ ചൈതന്യ വിവാഹം കഴിക്കാൻ പോകുന്നത്. ഈ അവസരത്തിൽ സാമന്ത- നാ​ഗചൈതന്യ ബന്ധത്തെ ചുറ്റിപ്പറ്റയുള്ള വാർത്തകളും പുറത്തുവരികയാണ്. അതിലൊന്നാണ് ഇപ്പോൾ പ്രേക്ഷകരെ ഒന്നാകെ വേദനിപ്പിക്കുന്നത്. 

നാ​ഗചൈതന്യയുമായുള്ള വേർപിരിയലിന് മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ അമ്മയാകാൻ തയ്യാറെടുത്ത സാമന്തയുടെ വാർത്തയാണിത്. ‘ശാകുന്തളം’ എന്ന സിനിമയുടെ നിർമാതാവ് നീലിമ ​ഗുണയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ നടിയെ സമീപിച്ചപ്പോൾ 2021 ജൂലൈ അല്ലെങ്കിൽ ഓ​ഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കണമെന്നും തങ്ങൾ ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുകയാണെന്നും സാമന്ത പറഞ്ഞതായി നീലിമ പറഞ്ഞു. 

ശാകുന്തളം തന്റെ അവസാന സിനിമ ആയിരിക്കും. ഒരു നീണ്ട ഇടവേള എടുത്ത് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കണമെന്നും സാമന്ത പറഞ്ഞുവെന്ന് നീലിമ വെളിപ്പെടുത്തുന്നു. വിവാഹ മോചനത്തിന് ആറ് മാസങ്ങൾക്ക് മുൻപ് ഒരഭിമുഖത്തിലും സാമന്ത അമ്മയാകുന്നതിനെ കുറിച്ച് വാചാലയായിരുന്നു. തങ്ങൾക്ക് കുഞ്ഞ് ജനിക്കേണ്ട തീയതി വരെ തീരുമാനിച്ചിട്ടുണ്ടെന്നും നാ​ഗ ചൈതന്യയും അക്കാര്യം അം​ഗീകരിച്ചുവെന്നും അന്ന് സാമന്ത പറഞ്ഞിരുന്നു. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സംശയങ്ങളുമായി ആരാധകരും രം​ഗത്ത് എത്തി. പിന്നീട് എന്താണ് ഇവർക്കിടയിൽ സംഭവിച്ചത് എന്നാണ് ചോദ്യങ്ങൾ. ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹിതരായവരാണ് സാമന്തയും നാ​ഗ ചൈതന്യയും. 2017ൽ ആയിരുന്നു വിവാഹം. ഇരു താരങ്ങളുടെയും ഒന്നു ചേരൽ ആരാധകർ വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ 2021ൽ താരദമ്പതികൾ വേർപിരിയുകയും ചെയ്തു.

  • Related Posts

    ‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല, യുവതലമുറ വരട്ടെ; അൻസിബ ഹസൻ
    • June 23, 2026

    അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും അംഗങ്ങൾക്ക് അയച്ച തുറന്ന കത്തിൽ അൻസിബ ഹസൻ പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ…

    Continue reading
    ‘ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റ്’; വി ഡി സതീശന് നന്ദി അറിയിച്ച് മോഹൻലാൽ
    • June 19, 2026

    പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മോഹൻലാൽ. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ…

    Continue reading

    You Missed

    ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

    ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

    സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

    സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

    ‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

    ‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

    ‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

    ‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

    വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

    വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

    ‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍

    ‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍