‘വിവാഹം കഴിഞ്ഞിട്ട് ഇത് ആദ്യം, അതും രണ്ടാഴ്ച’ : ദുഃഖം പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

അല്പം വിഷമമുള്ള ഒരു വീഡിയോ ആണ് ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ആലീസ് ക്രിസ്റ്റി പങ്കുവച്ചിരിയ്ക്കുന്നത്. 

കൊച്ചി: മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായതാണ് ആലീസ് ക്രിസ്റ്റി. അതിന് ശേഷം സ്റ്റാര്‍ മാജിക്കിലും സജീവമായി. എന്നാല്‍ സീരിയലുകളിലൂടെയും സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഇല്ലാത്ത അത്രയും ആരാധകര്‍ ആലീസിന് കിട്ടിയത് യൂട്യൂബിലാണ്. കല്യാണത്തോട് അനുബന്ധിച്ച് തുടങ്ങിയ യൂട്യൂബ് ചാനല്‍ പെട്ടന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണം ലഭിച്ചത്. കല്യാണത്തിന് ശേഷം ഭര്‍ത്താവ് സജിനും ചാനലിന്റെ ഭാഗമായതോടെ, ആലീസിനോളം ആരാധകര്‍ സജിനും ഉണ്ട്.

അല്പം വിഷമമുള്ള ഒരു വീഡിയോ ആണ് ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ആലീസ് ക്രിസ്റ്റി പങ്കുവച്ചിരിയ്ക്കുന്നത്. ആലീസ് ഇല്ലാതെ സജിന്‍ കൊറിയയിലേക്ക് പോകുന്നു വിവാഹം കഴിഞ്ഞിട്ട് രണ്ട് രണ്ടര വര്‍ഷമായി എങ്കിലും ഇതുപോലെ പിരിഞ്ഞിരിയ്ക്കുന്നത് ആദ്യമായിട്ടായിരിക്കാം. 

സഹിക്കാന്‍ കഴിയാത്ത സങ്കടത്തിലാണ് രണ്ടു പേരും എങ്കിലും വീഡിയോ കൂടുതല്‍ എന്റര്‍ടൈന്‍മെന്റ് ആക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സജിന്‍ കൊറിയയിലേക്ക് പോകുന്നത്. ഒരാഴ്ചയോ – രണ്ടാഴ്ചയോ എടുത്തേക്കാം. തിരിച്ചുവരവ് തീരുമാനിച്ചിട്ടില്ല. കൂടെ പോകാന്‍ ആലീസ് ക്രിസ്റ്റി മാക്‌സിമം ശ്രമിച്ചിരുന്നുവത്രെ.

എന്നാല്‍ സാധിച്ചില്ല. പിന്നെ ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല, നമ്മള്‍ പോകുന്നതും ശരിയല്ലല്ലോ എന്ന് ആലീസ് സ്വയമങ്ങ് ആശ്വസിയ്ക്കുന്നു. സജിന്‍ തിരിച്ചുവരുന്നത് വരെ ആലീസ് തിരുവനന്തപരത്തും , തന്റെ വീട്ടിലുമൊക്കെയായി നില്‍ക്കും. കുറച്ച് ഷൂട്ടും തിരക്കുകളുമൊക്കെയുണ്ടത്രെ. വീഡിയോയില്‍ പലയിടത്തും ആലീസ് ക്രിസ്റ്റി വല്ലാതെ ഇമോഷണലാവുന്നുണ്ട്. ആ നില്‍പ് കണ്ട് സഹിക്കാന്‍ പറ്റുന്നില്ല എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍. പിന്നെ സജിന്‍റെ പെങ്ങള്‍ കുക്കു കൂടെ തന്നെയുള്ളതാണ് ആശ്വാസമത്രെ.

സജിന് വിഷമം ഇല്ലാഞ്ഞിട്ടല്ല, ആലീസിനെ സങ്കടപ്പെടുത്തേണ്ട എന്ന് കരുതി അഭിനയിച്ചു നില്‍ക്കുകയാണ് പാവം എന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും ആലീസിന്റെയും സജിന്റെയും ഈ സ്‌നേഹമാണ് ആരാധകരെ വീണ്ടും ഈ ചാനലിലേക്ക് അടുപ്പിയ്ക്കുന്നത്.

  • Related Posts

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
    • March 12, 2025

    ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

    Continue reading
    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
    • March 12, 2025

    കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു