കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നാളെ; VD സതീശൻ, രേവന്ത് റെഡ്ഡി, DK ശിവകുമാർ, സുഖ്‌വീന്ദർ സിംഗ് സുഘു എന്നിവർ പങ്കെടുക്കും


ഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നാളെ. ഹൈക്കമാൻഡ് വിളിച്ച യോഗം ഡൽഹയിൽ നടക്കും. VD സതീശൻ, രേവന്ത് റെഡ്ഡി, DK ശിവകുമാർ, സുഖ്‌വീന്ദർ സിംഗ് സുഘു എന്നിവർ പങ്കെടുക്കും. മണ്ഡല പുനർനിർണയ ബിൽ ചർച്ചകൾക്കാണ് മുഖ്യമന്ത്രിമാരെ വിളിപ്പിച്ചത്. വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി മടങ്ങിവരാൻ ഇന്ത്യാ സഖ്യ നേതൃത്വം നിർദേശം നൽകി.

നാളെ രാവിലെ 10 മണിയോടെ മുഴുവൻ എംപിമാരും ദില്ലിയിലെത്തണമെന്നാണ് നിർദേശം. നിലവിൽ യുഎഇയിലുള്ള കെ. സുധാകരനോടും മടങ്ങിവരാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചികിത്സാർത്ഥമുള്ള യാത്ര റദ്ദാക്കി അദ്ദേഹം തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

അതേസമയം, ഡിഎംകെ ഭരണകക്ഷിക്ക് മുന്നിൽവച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നിലപാട് പുനഃപരിശോധിക്കണമെന്ന ഇന്ത്യാ സഖ്യത്തിൻ്റെ അഭ്യർത്ഥന ഡിഎംകെ തള്ളിയതായും സൂചനയുണ്ട്. ഇന്ത്യാ സഖ്യ യോഗത്തിലെത്തി ശരദ് പവാർ വിഭാഗം ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിക്കും.

പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. അതിർത്തി പുനർനിർണയിക്കുന്ന വ്യവസ്ഥകളടങ്ങിയ ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള ബിൽ എന്നിവയാണ് അവതരിപ്പിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം കൊണ്ടുവരുന്നത്.

പ്രാതിനിധ്യ അനുപാതം 2051 വരെ നിലനിർത്തുമെന്നതിനാൽ ജനസംഖ്യാനുപാതം കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ എന്ന രീതിയിലുള്ള മാറ്റം ഒഴിവാകുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് 50% വർദ്ധന ബാധകമാക്കില്ലെങ്കിലും നാഗാലാൻഡ്, മിസോറം തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിൽ ഇത് ബാധകമാകും. ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്താനാണ് ഈ നീക്കമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.

Related Posts

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി
  • November 28, 2026

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് കണ്ണൂർ ഡി.ഐ.ജിക്ക് പരാതി നൽകിയത്. നവംബർ 20-ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ മുഖ്യമന്ത്രി വി.ഡി.…

Continue reading
ഇടിമിന്നലിനും കാറ്റിനും സാധ്യത; തിരുവനന്തപുരത്ത് ശക്തമായ മഴ
  • November 28, 2026

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു. ഒരു മണിക്കൂറോളം ആയി മഴ പെയ്യുകയാണ്. എന്നാൽ ശനിയാഴ്ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും നേരിയതോ മിതമോ ആയ മഴക്കേ സാധ്യതയുള്ളൂവെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിക്കുന്നു.…

Continue reading

You Missed

അഫ്ഗാനിസ്ഥാനില്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു; 99 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു; 99 പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി

ഇടിമിന്നലിനും കാറ്റിനും സാധ്യത; തിരുവനന്തപുരത്ത് ശക്തമായ മഴ

ഇടിമിന്നലിനും കാറ്റിനും സാധ്യത; തിരുവനന്തപുരത്ത് ശക്തമായ മഴ

കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നാളെ; VD സതീശൻ, രേവന്ത് റെഡ്ഡി, DK ശിവകുമാർ, സുഖ്‌വീന്ദർ സിംഗ് സുഘു എന്നിവർ പങ്കെടുക്കും

കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നാളെ; VD സതീശൻ, രേവന്ത് റെഡ്ഡി, DK ശിവകുമാർ, സുഖ്‌വീന്ദർ സിംഗ് സുഘു എന്നിവർ പങ്കെടുക്കും

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത