അത്യാഡംബര ലൈറ്റുകള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍; കെജരിവാളിന്റെ ഔദ്യോഗിക വസതി തുറന്നുകൊടുത്ത് സര്‍ക്കാര്‍


ഡല്‍ഹി: മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക വസതി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ ബിജെപി സര്‍ക്കാര്‍. 58 കോടിയിലധികം രൂപയുടെ മോഡി പിടിപ്പിക്കല്‍ വസതിയില്‍ നടന്നുവെന്ന് ബിജെപി സര്‍ക്കാര്‍ വെളിപ്പെടുത്തി. ശീഷ് മഹല്‍ ഇന്ന് മാധ്യമങ്ങള്‍ക്കായി തുറന്നുകൊടുത്തു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തില്‍ ആക്കുകയാണ് ശീഷ് മഹല്‍.

അത്യാഡംബര ലൈറ്റുകള്‍, കസേരകള്‍, ടേബിളുകള്‍, കിടക്കകള്‍ എന്നിങ്ങനെ തുടങ്ങുന്നതാണ് അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഔദ്യോഗിക വസതിയിലെ ചെലവിന്റെ പട്ടിക. ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍, അടുക്കള, അതിഥികളെ സല്‍ക്കരിക്കാനുള്ള ഇടം എന്നിവയാണ് വസതിയിലേക്ക് കയറി ചെല്ലുമ്പോള്‍ കാണാന്‍ കഴിയുന്നത്.

ബാത്‌റൂം മോഡി പിടിപ്പിക്കുന്നതിനു പോലും അഞ്ച് ലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ട്. ഓരോ സാധനങ്ങള്‍ക്ക് ചിലവായ തുക ബിജെപി സര്‍ക്കാര്‍ അതാതിടത്ത് സ്ഥാപിച്ചിട്ടുണ്ട്. ഒന്നാം നിലയിലേക്ക് പോകാന്‍ ലിസ്റ്റ് സംവിധാനവും ഭക്ഷണം എത്തിക്കാന്‍ പ്രത്യേക എലവേറ്ററും കാണാന്‍ കഴിയും. വസതിയുടെ ഒന്നാം നിലയിലാണ് കൂടുതല്‍ തുക ചിലവാക്കിയിരിക്കുന്നത്. കെ മകന്‍ താമസിച്ചിരുന്ന ബെഡ്‌റൂം മോഡി പിടിപ്പിക്കുന്നതിനു മാത്രം കോടികള്‍ ചിലവായിട്ടുണ്ട്.

അത്യാഡംബരത്തിന്റെ പ്രതീകങ്ങള്‍ ഒന്നാം നിലയിലും കാണാം. ആകെ 58 കോടിയിലധികം രൂപ ചിലവഴിച്ചാണ് അനാവശ്യ മോഡി പിടിപ്പിക്കല്‍ നടത്തിയിരിക്കുന്നത്. ടിക്കറ്റ് ഏര്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് ഈ വസതിയിലേക്ക് സന്ദര്‍ശന സൗകര്യം ബിജെപി സര്‍ക്കാര്‍ ഒരുക്കം. ആഡംബര ജീവിതം താല്പര്യമില്ലെന്ന് അരവിന്ദ് കെജരിവാളിന്റെ കാപട്യം പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ലക്ഷ്യമെന്നാണ് ബിജെപി സര്‍ക്കാര്‍ പറയുന്നത്.

Related Posts

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍
  • November 26, 2026

ബിഹാര്‍ രാഷ്ട്രീയക്കാരനായ അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗി സിങ്ങിന്റെ വിവാഹത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഒരുക്കിയ ഭക്ഷണ പന്തലില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. വിവാഹ സല്‍ക്കാരം പോലെയുള്ള പൊതുയിടങ്ങളിലെ പെരുമാറ്റത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ചര്‍ച്ചക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്. നവംബര്‍ 25 ലെ…

Continue reading
തിരുപ്പറങ്കുൻറം കാർത്തിക ദീപവിവാദം: ക്ഷേത്രം ട്രസ്റ്റിനെതിരെ പുരോഹിതർ
  • November 26, 2026

ചെന്നൈ: തമിഴ്നാട് മധുര തിരുപ്പറങ്കുൻറം കാർത്തിക ദീപവിവാദത്തിൽ ക്ഷേത്രം ട്രസ്റ്റിനെതിരെ പുരോഹിതർ. ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ ദീപം കത്തിച്ചത് ഒറ്റക്കെട്ടായ തീരുമാനമല്ലെന്ന് ആരോപിച്ച് നാല് പുരോഹിതരാണ് രംഗത്തെത്തിയത്. ആചാരം പാലിയ്ക്കുകയെന്നത് ഒറ്റക്കെട്ടായി എടുത്ത തീരുമാനം എന്നായിരുന്നു ട്രസ്റ്റിന്റെ വിശദീകരണം. സുപ്രീം കോടതി വിധി…

Continue reading

You Missed

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

അത്യാഡംബര ലൈറ്റുകള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍; കെജരിവാളിന്റെ ഔദ്യോഗിക വസതി തുറന്നുകൊടുത്ത് സര്‍ക്കാര്‍

അത്യാഡംബര ലൈറ്റുകള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍; കെജരിവാളിന്റെ ഔദ്യോഗിക വസതി തുറന്നുകൊടുത്ത് സര്‍ക്കാര്‍

”ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ 500 അടിക്കും”; വൈഭവ് സൂര്യവന്‍ഷിയെ കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

”ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ 500 അടിക്കും”; വൈഭവ് സൂര്യവന്‍ഷിയെ കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

നിയമസഭാ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ

നിയമസഭാ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ