അമേരിക്കയില്‍ കൊടുങ്കാറ്റ്, പലയിടത്തും വെള്ളപ്പൊക്കം, 400ലധികം വിമാനങ്ങള്‍ റദ്ദാക്കി

  • World
  • November 27, 2026

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കം. നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. 1800ല്‍ അധികം വിമാനങ്ങള്‍ വൈകുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമ്പതു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്കിലെ താങ്ക്സ് ഗിവിങ് ദിന പരേഡ് ശനിയാഴ്ചയിലേക്ക് മാറ്റി.

അമേരിക്കയില്‍ താങ്ക്സ് ഗിവിങ്ങ് ദിനത്തിലുണ്ടായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം. നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. 1800 ല്‍ അധികം വിമാനങ്ങള്‍ വൈകുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമ്പതു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സപ്പെട്ടു. പലയിടത്തും പാലങ്ങളും റോഡുകളും വെള്ളത്തിലായി. വ്യാഴാഴ്ച നടക്കാനിരുന്ന ന്യൂയോര്‍ക്കിലെ താങ്ക്സ് ഗിവിങ്ങ് ദിന പരേഡ് ചരിത്രത്തിലാദ്യമായി ശനിയാഴ്ചയിലേക്ക് മാറ്റി.

വെസ്റ്റ് വിര്‍ജീനിയയിലെ ഷോഷൂവില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു. മേരിലാന്‍ഡ്, വിര്‍ജീനിയ, ഡെലവെയര്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലും മണിക്കൂറില്‍ 60 മൈലില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു. പെന്‍സില്‍വാനിയയെയും ന്യൂജേഴ്‌സിയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയായ കൊമോഡോര്‍ ബാരി പാലം ഉള്‍പ്പെടെ നിരവധി പ്രധാന പാലങ്ങള്‍ കാലാവസ്ഥ കാരണം അടച്ചു. ന്യൂജേഴ്‌സിയിലെ വൈല്‍ഡ്വുഡ് ക്രെസ്റ്റിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന എല്ലാ പാലങ്ങളും അടച്ചു. വിര്‍ജീനിയയിലെ ചെസാപീക്ക് ബേ ബ്രിഡ്ജ്-ടണല്‍ , ജെയിംസ് റിവര്‍ ബ്രിഡ്ജ് എന്നിവയും അടച്ചു.

മേരിലാന്‍ഡിലെ വീടുകള്‍ക്ക് മുകളില്‍ ഡസന്‍ കണക്കിന് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മോണ്ട്ഗോമറി കൗണ്ടിയിലെ ഫയര്‍ & റെസ്‌ക്യൂ അറിയിച്ചു. അറ്റ്ലാന്റിക് സിറ്റിയിലും ന്യൂജേഴ്സിയിലും വെള്ളമിറങ്ങിത്തുടങ്ങിയതായി നഗരത്തിലെ എമര്‍ജന്‍സി മാനേജ്മെന്റ് കോഓഡിനേറ്റര്‍ അറിയിച്ചു.

Related Posts

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍? അടുത്ത ബുധനാഴ്ചയോടെ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്ന് ഗാദി ഐസന്‍കോട്ട്
  • November 27, 2026

ജെറുസലേം: അടുത്ത ബുധനാഴ്ചയോടെ ഇസ്രയേലില്‍ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യാഷര്‍ പാര്‍ട്ടിയുടെ ഗാദി ഐസന്‍കോട്ട്. രണ്ടു പാര്‍ട്ടികളുമായി ഐസന്‍കോട്ട് സഖ്യകരാറിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ലിബര്‍മാന്റെ വലതുപക്ഷ പാര്‍ട്ടിയായ ഇസ്രയേല്‍ ബെറ്റെയ്നു പാര്‍ട്ടിയുമായി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി കരാറിലെത്തിയിരുന്നു.…

Continue reading
ചൈനയുടെ ഷെൻഷൗ-24 ബഹിരാകാശ ദൗത്യത്തിൽ പാകിസ്താൻ ബഹിരാകാശ സഞ്ചാരിയും
  • November 25, 2026

ചൈനയുടെ ബഹിരാകാശ ദൗത്യത്തിൽ ഇതാദ്യമായി ഒരു പാകിസ്ഥാൻ പൗരനും. ഇന്ന് വിക്ഷേപിച്ച ഷെൻഷൗ-24 ദൗത്യത്തിൽ പാകിസ്ഥാൻ വ്യോമസേനയിലെ പൈലറ്റായ മുഹമ്മദ് സീഷൻ അലി പേലോഡ് സ്‌പെഷ്യലിസ്റ്റായാണ് പങ്കുചേർന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ പാകിസ്ഥാൻ പൗരനും, ചൈനയുടെ ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ…

Continue reading

You Missed

സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു

സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍? അടുത്ത ബുധനാഴ്ചയോടെ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്ന് ഗാദി ഐസന്‍കോട്ട്

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍? അടുത്ത ബുധനാഴ്ചയോടെ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്ന് ഗാദി ഐസന്‍കോട്ട്

അമേരിക്കയില്‍ കൊടുങ്കാറ്റ്, പലയിടത്തും വെള്ളപ്പൊക്കം, 400ലധികം വിമാനങ്ങള്‍ റദ്ദാക്കി

അമേരിക്കയില്‍ കൊടുങ്കാറ്റ്, പലയിടത്തും വെള്ളപ്പൊക്കം, 400ലധികം വിമാനങ്ങള്‍ റദ്ദാക്കി

കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം

കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം