കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊലവിളി പ്രസംഗം പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. മധുസൂദനന്റെ പ്രസ്താവനയെ ആഭ്യന്തര വകുപ്പ് വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ജനപ്രതിനിധിയായിരുന്ന ഒരു വ്യക്തി ഒരിക്കലും ഇങ്ങനെയൊരു പ്രസംഗം നടത്താന്‍ പാടില്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ( Home Minister directs ADGP to register a case against T.I. Madhusoodanan)

കണക്കു പറയേണ്ടത് പാര്‍ട്ടി പറഞ്ഞു തന്നെ തീര്‍ക്കുമെന്ന്‌സൂചിപ്പിച്ചുകൊണ്ടായിരുന്നു മധുസൂദനന്റെ പ്രസംഗം. .ചീമേനിയില്‍ അഞ്ചു പേരെ കൊന്നവരെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെ ഇല്ലെന്നു ഓര്‍ക്കണമെന്നും മധുസൂദനന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ധനരാജ് വധ കേസ് വിധി വന്നതിനു പിന്നാലെ പയ്യന്നൂരില്‍ നടന്ന ഡിവൈഎഫ്‌ഐ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന്റെ വെല്ലുവിളി. വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എ യെ രാഷ്ട്രീയ നപുംസകമെന്നു അധിക്ഷേപിച്ച മധുസൂദനന്‍ ധനരാജ് വധ കേസില്‍ വിധി പറഞ്ഞ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയെയും വിമര്‍ശിച്ചിരുന്നു.

മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഡിജിപിക്ക് പരാതി നല്‍കി.എന്നാല്‍ ടി ഐ മധുസൂദനനെ തള്ളാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം തയ്യാറായില്ല. കെ കെ രാഗേഷ് ഉള്‍പ്പെടെ ന്യായീകരണവുമായി രംഗത്തെത്തി. ധനരാജ് വധ കേസില്‍ 16പ്രതികളെ വെറുതെ വിട്ടത് സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ എതിര്‍വികാരം നിലനില്‍ക്കുമ്പോള്‍ ആണ് കൊല വിളി പ്രസംഗമെന്നതും ശ്രദ്ധേയമാണ്.

Related Posts

‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി
  • November 26, 2026

തിരുവനന്തപുരം: കിൻഫ്ര ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി. അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച അതേ ഭൂമി ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന്…

Continue reading
സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
  • November 26, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും. ഒമ്പത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് മണിക്കൂറുകളോളം ആയി തുടരുന്ന മഴയിൽ റോഡുകളിൽ വെള്ളം കയറി. തമ്പാനൂർ അടക്കം…

Continue reading

You Missed

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍