എല്ലാവര്‍ക്കും സുരക്ഷിതമായ ലോകം പുലരട്ടെ, എല്ലാവരും നിര്‍ഭയം വളരട്ടെ; ഇന്ന് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനം


സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനമാണ് ഇന്ന്. ബോധവല്‍ക്കരണ പരിപാടികള്‍ നടന്നിട്ടും അതിക്രമങ്ങളില്‍ കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ( International Day for the Elimination of Violence against Women)

മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍. വീടുകള്‍ക്കുള്ളിലെ ഗാര്‍ഹിക പീഡനം മുതല്‍ തൊഴിലിടങ്ങളിലെ ചൂഷണങ്ങള്‍, പൊതുയിടങ്ങളിലെ അരക്ഷിതാവസ്ഥ, സൈബര്‍ ഇടങ്ങളിലെ അധിക്ഷേപങ്ങള്‍ എന്നിവ വരെ അതില്‍ ഉള്‍പ്പെടുന്നു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഓരോ 18 മിനിട്ടിലും രാജ്യത്ത് ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 24,888 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

1960 നവംബര്‍ 25-ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഏകാധിപതിയായിരുന്ന റാഫേല്‍ ട്രൂജില്ലോയുടെ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ മിറാബല്‍ സഹോദരിമാരായ പാട്രിയ, മിനര്‍വ, മരിയ തെരേസ എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. സ്വേച്ഛാധിപത്യത്തിനും ലിംഗവിവേചനത്തിനുമെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങളായി മാറിയ ഈ സഹോദരിമാരുടെ സ്മരണാര്‍ത്ഥമാണ് 1981-ല്‍ ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2000 ഫെബ്രുവരി 7-ന് ഐക്യരാഷ്ട്രസഭ ഈ ദിനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുകയായിരുന്നു. കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനശിക്ഷ ഉറപ്പാക്കുകയും സ്ത്രീകളുടെ പരാതികളില്‍ കാര്യക്ഷമമായി ഇടപെടുകയും ചെയ്താല്‍ മാത്രമെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് തടയാനാകൂ. സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജീവിക്കാനും, സ്വപ്നം കാണാനും, അഭിമാനത്തോടെ മുന്നേറാനും കഴിയുന്ന ഒരു ലോകം കെട്ടിപ്പടുക്കാന്‍ നമുക്കോരോരുത്തര്‍ക്കും കൈകോര്‍ക്കാം.

Related Posts

ചരിത്രത്തിലാദ്യമാണിങ്ങനെയൊരു സംഭവം, ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപപോലും ചിലവഴിക്കാത്ത ഏക MLAയാണ് വീണാ ജോർജ്; വിവരവകാശ രേഖയുമായി അബിൻ വർക്കി
  • November 24, 2026

പത്തനംതിട്ട: ആസ്തി വികസന ഫണ്ട് വിവാദത്തിൽ മുൻ മന്ത്രി വീണ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ. വിവരവകാശ രേഖയുമായി അബിൻ വർക്കി എം എൽഎ രംഗത്തെത്തി. വീണാ ജോർജ് ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചിട്ടില്ലന്നത് വസ്തുത. പല പദ്ധതികളിലും പ്രൊപ്പോസൽപോലും…

Continue reading
കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി
  • November 23, 2026

ഡല്‍ഹി: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി. സ്വന്തം പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി പറഞ്ഞു. അതേസമയം രാസവസ്തു കണ്ടെത്തിയ ബാച്ച് കുടിവെള്ളം നിരോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തതായി…

Continue reading

You Missed

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി: 2008ന് ശേഷം വീടുവച്ച നിലം തരംമാറ്റാം; കരട് ബില്ല് മന്ത്രിസഭ യോഗം പരിഗണിക്കും

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി: 2008ന് ശേഷം വീടുവച്ച നിലം തരംമാറ്റാം; കരട് ബില്ല് മന്ത്രിസഭ യോഗം പരിഗണിക്കും

എല്ലാവര്‍ക്കും സുരക്ഷിതമായ ലോകം പുലരട്ടെ, എല്ലാവരും നിര്‍ഭയം വളരട്ടെ; ഇന്ന് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനം

എല്ലാവര്‍ക്കും സുരക്ഷിതമായ ലോകം പുലരട്ടെ, എല്ലാവരും നിര്‍ഭയം വളരട്ടെ; ഇന്ന് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനം

സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഇന്ന് കോടി നേടിയത് ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്; അറിയാം സമ്പൂര്‍ണഫലം

സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഇന്ന് കോടി നേടിയത് ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്; അറിയാം സമ്പൂര്‍ണഫലം

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്: സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്: സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും