ചരിത്രത്തിലാദ്യമാണിങ്ങനെയൊരു സംഭവം, ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപപോലും ചിലവഴിക്കാത്ത ഏക MLAയാണ് വീണാ ജോർജ്; വിവരവകാശ രേഖയുമായി അബിൻ വർക്കി

പത്തനംതിട്ട: ആസ്തി വികസന ഫണ്ട് വിവാദത്തിൽ മുൻ മന്ത്രി വീണ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ. വിവരവകാശ രേഖയുമായി അബിൻ വർക്കി എം എൽഎ രംഗത്തെത്തി. വീണാ ജോർജ് ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചിട്ടില്ലന്നത് വസ്തുത. പല പദ്ധതികളിലും പ്രൊപ്പോസൽപോലും നൽകിയിട്ടില്ല. അഞ്ച് കോടിരൂപയുള്ള ആസ്‌തി വികസന ഫണ്ടിൽ ഒന്നും ചിലവഴിച്ചിട്ടില്ല. ചരിത്രത്തിലാദ്യമാണിങ്ങനെയൊരു സംഭവം.

ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപപോലും ചിലവഴിക്കാത്ത ഏക MLA. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 കോടി രൂപ വീണാജോർജ് ചിലവഴിച്ചില്ല. തുടങ്ങാത്ത പ്രവൃത്തി പൂർത്തീകരിച്ചെന്ന് പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മൂന്ന് കൊല്ലത്തെ പ്രപ്പോസൽ ഒന്നിച്ചു കൊടുക്കാൻ പ്രേത്യേക അനുമതി ധനവകുപ്പിൽ നിന്ന് വാങ്ങി. 5/03/26 ന് പ്രത്യേക അനുമതി വാങ്ങി എടുത്തു. പക്ഷേ തെരഞ്ഞെടുപ്പ് ആയതിനാൽ ഭരണാനുമതി ലഭിച്ചില്ല.

പണി പൂർത്തിയാക്കാത്ത റോഡിന്റെ പേരാണ് ഇന്നലെ മുൻ മന്ത്രി ഫേസ്ബുക്കിൽ ഇട്ടത്. തുടങ്ങാത്ത റോഡിന്റെ പേരും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇലന്തൂർ ഓഡിറ്റോറിയം, വള്ളംകുളം സ്കൂൾ കെട്ടിടം എല്ലാം പണി പൂർണമായി തീർന്നിട്ടില്ല. കേരള ചരിത്രത്തിൽ ഇങ്ങനെ ഒരു ഫണ്ട്‌ ദുർവിനിയോഗം ഉണ്ടായിട്ടില്ല. ഒരു ചെലവ് ആയി എന്ന് ആസ്തി വികസന ഫണ്ടിൽ എഴുതണമെങ്കിൽ പദ്ധതി പൂർത്തിയാക്കി കോംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുക്കണം.

അങ്ങനെ ഒരു പദ്ധതി പോലും ആറന്മുള മണ്ഡലത്തിൽ ഇല്ല. വികസന വേലിയേറ്റം പറഞ്ഞ പദ്ധതികൾ എല്ലാം വഴിയിൽ കിടക്കുകയാണ്. അബാൻ മേൽപ്പാലം കയറാനും ഇറങ്ങാനും വഴിയില്ല. ഉദ്ഘാടനം ചെയ്ത ഇലന്തൂർ കോളേജിലേക്ക് വഴി പോലും ഇല്ല. കഴിഞ്ഞ അഞ്ച് കൊല്ലം നാഥനില്ല കളരി ആയിരുന്നു ആറന്മുള. വിവരാവകാശ രേഖക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുൻമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അബിൻ വർക്കി പറഞ്ഞു.

Related Posts

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു
  • November 23, 2026

കോഴിക്കോട്: കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നു ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനിത്താ(32)ണ് മരിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. വീടിന്റെ സണ്‍ഷെയ്ഡ് ആണ് തകര്‍ന്ന് വീണത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ രജനിത്ത് മരിച്ചിരുന്നു. തൊഴിലാളികള്‍…

Continue reading
കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി
  • November 23, 2026

ഡല്‍ഹി: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി. സ്വന്തം പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി പറഞ്ഞു. അതേസമയം രാസവസ്തു കണ്ടെത്തിയ ബാച്ച് കുടിവെള്ളം നിരോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തതായി…

Continue reading

You Missed

സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഇന്ന് കോടി നേടിയത് ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്; അറിയാം സമ്പൂര്‍ണഫലം

സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഇന്ന് കോടി നേടിയത് ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്; അറിയാം സമ്പൂര്‍ണഫലം

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്: സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്: സഖ്യം പ്രഖ്യാപിച്ച് ബിജെപിയും ശിരോമണി അകാലിദള്ളും

ചരിത്രത്തിലാദ്യമാണിങ്ങനെയൊരു സംഭവം, ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപപോലും ചിലവഴിക്കാത്ത ഏക MLAയാണ് വീണാ ജോർജ്; വിവരവകാശ രേഖയുമായി അബിൻ വർക്കി

ചരിത്രത്തിലാദ്യമാണിങ്ങനെയൊരു സംഭവം, ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപപോലും ചിലവഴിക്കാത്ത ഏക MLAയാണ് വീണാ ജോർജ്; വിവരവകാശ രേഖയുമായി അബിൻ വർക്കി

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം