ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

നിര്‍ദ്ദിഷ്ട ബ്രോമേറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ‘ബിസ്ലേരി വാട്ടര്‍’ സാമ്പിള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കമ്പനിക്കെതിരെ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ എഫ്എസ്എസ്എഐക്ക് വിശദീകരണം നല്‍കിയിരിക്കുകയാണ് കമ്പനി. 2025 സെപ്റ്റംബര്‍ 30 നാണ് കമ്പനിയുടെ ഗോവയിലെ ഫാക്ടറിയില്‍ നിന്ന് എഫ്എസ്എസ്എഐ ആറ് സാമ്പിളുകള്‍ ശേഖരിച്ചത്. ഈ സാമ്പിളുകളില്‍ ഒന്ന് മാത്രമാണ് മാനദണ്ഡങ്ങളില്‍ വീഴ്ച്ച വരുത്തിയതെന്നും ഇക്കാര്യം ബോധ്യപ്പെട്ടതിനാല്‍ ആവശ്യമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. അനുവദനീയമായ അളവും കടന്ന് ബ്രോമേറ്റ് കണ്ടെത്തിയതായി രാജ്യത്തെ റെഗുലേറ്ററി അതോറിറ്റി ഉന്നയിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച്ച ബിസ്ലേരി ഇന്റര്‍നാഷണലിന്റെ പ്രതികരണം വന്നിരിക്കുന്നത്.

”ഞങ്ങളുടെ പത്ത് ഘട്ട നിര്‍മ്മാണ പ്രക്രിയയിലുടനീളം ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 90 ലധികം ടെസ്റ്റുകളിലൂണ്ട്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. എങ്കിലും ഉപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ഉചിതമായ നിയന്ത്രണ പ്രക്രിയയിലൂടെ പരിഹരിക്കുന്നതിനായി തുടര്‍ന്നും എഫ്എസ്എഎസ്‌ഐയുമായി സഹകരിക്കും.” -കമ്പനിയിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Related Posts

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി
  • November 23, 2026

ഡല്‍ഹി: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി. സ്വന്തം പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി പറഞ്ഞു. അതേസമയം രാസവസ്തു കണ്ടെത്തിയ ബാച്ച് കുടിവെള്ളം നിരോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തതായി…

Continue reading
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം
  • November 23, 2026

ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളാണ് പങ്കെടുക്കുന്നത്. വിജയസാധ്യത കണക്കിലെടുത്തുള്ള മണ്ഡലങ്ങളുടെ പട്ടിക ഇരു…

Continue reading

You Missed

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം ബ്രിട്ടനിലെ സ്‌കാന്‍തോര്‍പ്പില്‍ അരങ്ങേറി

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം ബ്രിട്ടനിലെ സ്‌കാന്‍തോര്‍പ്പില്‍ അരങ്ങേറി