കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു


കൊച്ചി: മുസ്ലീം ലീഗും കോണ്‍ഗ്രസും സിബിഐയും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന വകുപ്പ് ചേര്‍ത്തുവെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎമ്മിന് അവമതിപ്പുണ്ടാക്കാനായിരുന്നു നീക്കം. കള്ളക്കേസില്‍ കുടുക്കിയതിന് മുസ്ലിംലീഗ് നേതൃത്വം മാപ്പ് പറയണമെന്ന് പി ജയരാജന്‍ പറഞ്ഞു.

സംഭവം പി ജയരാജന്‍ വിശദീകരിക്കുന്നത് ഇങ്ങനെ. 2012 ഫെബ്രുവരി മാസം 19ാം തിയതി മുതല്‍ പട്ടുവം പഞ്ചായത്തിലെ അരിയില്‍ പ്രദേശത്ത് ലീഗ് ഗുണ്ടകളുടെ ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുകയായിരുന്നു. സിപിഐഎമ്മിന്റെ ഓഫീസ് തന്നെ പച്ച പെയ്ന്റ് അടിച്ച് വികൃതമാക്കുന്നത് ഉള്‍പ്പടെ നടന്നു. നമ്മുടെ നാട്ടില്‍ മറ്റിടത്ത് കേള്‍ക്കാത്ത നിലയിലുള്ള അക്രമ സംഭവങ്ങളാണ് ലീഗിലെ ഒരുപറ്റം തീവ്രവാദി സംഘം അരിയില്‍ പ്രദേശത്ത് നടത്തിയിരുന്നത്. അക്രമിക്കപ്പെട്ട വീടുകളും സാംസ്‌കാരിക സ്ഥാപനങ്ങളും കാണുന്നതിന് വേണ്ടിയാണ് അന്നത്തെ അവിടുത്തെ എംഎല്‍എ ടിവി രാജേഷിനൊപ്പം സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ഞാനും പോകുന്നത്. ഞങ്ങളവിടെ 11.45ഓടെയാണ് എത്തിയത്. തൊട്ടടുത്ത് ലീഗിന്റെ ഓഫീസ്. അവിടെ വച്ചാണ് ഞങ്ങളുടെ വാഹനം ആക്രമിച്ചത്. ഞങ്ങള്‍ക്ക് പരുക്ക് പറ്റി. വാഹനത്തിന് കേടുപാട് സംഭവിച്ചു. കൈരളിയുടെയും ദേശാഭിമാനിയുടെയും മാധ്യമ പ്രതിനിധികള്‍ക്കും പരുക്ക് പറ്റി. ഞങ്ങള്‍ അവിടെ നിന്ന് രക്ഷപ്പെട്ട് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി. പൊലീസിന്റെ സഹായത്തോടെയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പോകുന്നത്. ആശുപത്രിയില്‍ കിടക്കുന്ന അവസരത്തിലാണ് ഈ കേസിനാസ്പദമായ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത് – പി ജയരാജന്‍ വ്യക്തമാക്കി.

തങ്ങള്‍ക്കെതിരെ ലീഗും കോണ്‍ഗ്രസും ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് കേസ് അന്വേഷിച്ചു. സാധാരണഗതിയില്‍ കേസിന്റെ അന്വേഷണ ഏജന്‍സി സംഭവത്തില്‍ ഉള്‍പ്പെട്ട ആളുകളെ അന്വേഷിക്കുന്നതിനാണ് താത്പര്യമെടുക്കാറ്. പക്ഷേ അന്ന് കോണ്‍ഗ്രസും ലീഗുമാണ് ഭരിച്ചിരുന്നത്. ഭരണകക്ഷിയുടെ സമ്മര്‍ദത്തിന് വിധേയമായി പൊലീസ് ഉദ്യോഗന്മാരെ പാവകളിപ്പിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസില്‍ ഒരു പുതിയ സിദ്ധാന്തം അവതരിപ്പിച്ചത്. അതാണ് ഗൂഢാലോചന സിദ്ധാന്തം. 118ാം വകുപ്പാണ്, പരുക്കേറ്റ് ആശുപത്രിയില്‍ കഴിരുന്ന എനിക്കും ടി വി രാജേഷിനുമെതിരെ ചുമത്തിയത്. അതായത് ഗൗരവതരമായ ഒരു കുറ്റകൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ല എന്നതായിരുന്നു കുറ്റം. അതിനെ അവര്‍ ലീഗ്കാരയ രണ്ട് പേരെ സാക്ഷിയാക്കി. മാധ്യമപ്രവര്‍ത്തകരുടെയടക്കം സാന്നിധ്യമുള്ള ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടത്തി എന്ന കള്ളക്കേസാണ് മെനഞ്ഞത്. അത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലാണ്. കോണ്‍ഗ്രസും ലീഗും അതിന്റെ ഒരുപറ്റം നേതാക്കളും ആലോചിച്ചുകൊണ്ടാണ് ഇത് നടന്നത്. സിപിഐഎമ്മിന് മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഞങ്ങളെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു ഇത് – അദ്ദേഹം പറഞ്ഞു.

ഗൂഢാലോചന കേസില്‍ പെടുത്തുന്നതിന് വേണ്ടി ഹീനമായ പരിശ്രമം നടത്തിയ ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. കള്ളക്കേസ് ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ ശ്രമമാണ് നടന്നത്. സ്വയം പ്രഖ്യാപിത നാടുവാഴിയായി ചമഞ്ഞു എന്ന പരാമര്‍ശമടക്കം ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. അങ്ങനെ കേസ് സിബിഐക്ക് വിട്ടു. ലീഗിനകത്തെ സത്യവിശ്വാസികളായ ചിലര്‍ കള്ളസാക്ഷി പറയാന്‍ തയാറായില്ല. ഞങ്ങളെയൊക്കെ ഗൂഢാലോചന കേസില്‍ പെടുത്തുന്നതിന് വേണ്ടി ഹീനമായ പരിശ്രമം നടത്തിയ ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം – അദ്ദേഹം പറഞ്ഞു.

Related Posts

അരിയില്‍ ഷുക്കൂര്‍ വധക്കേസ്
  • November 19, 2026

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനേയും ടി വി രാജേഷിനേയും ഉള്‍പ്പെടെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നത്…

Continue reading
നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും
  • November 19, 2026

കണ്ണൂര്‍: നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ്. നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷവും വലുതായിരിക്കുമെന്ന് സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമ പോരാട്ടത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്‍ഷാ അല്ലഹാ. നിയമ പോരാട്ടം തുടരും. കൂടെ…

Continue reading

You Missed

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം