അരിയില്‍ ഷുക്കൂര്‍ വധക്കേസ്


തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനേയും ടി വി രാജേഷിനേയും ഉള്‍പ്പെടെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നത് വ്യക്തമാണ്. സാക്ഷികള്‍ എത്താതിരുന്നതാണ് കോടതിയില്‍ തിരിച്ചടിയായതെന്നും സാക്ഷികള്‍ക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (pk kunhalikkutty on ariyil shukkoor muder case verdict) ഷുക്കൂര്‍ എന്ന ബാലനെ മൃഗീയമായും പൈശാചികമായുമാണ് കൊലപ്പെടുത്തിയതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആ കൊലപാതകം യാദൃശ്ചികമായി സംഭവിച്ചതല്ല. വിളിച്ചിറക്കി കൊണ്ടുപോയി ആസൂത്രിതമായി വധിക്കുകയായിരുന്നു. സാക്ഷികള്‍ ഭയന്ന് കോടതിയില്‍ വരാതിരുന്നതാണ് കേസില്‍ തിരിച്ചടിയായത്. പല സാക്ഷികളും മുറ്റത്ത് വരെ വന്നിട്ട് മടങ്ങിയത് പല മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കുമറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി സിബിഐ പ്രത്യേക കോടതിയാണ് പി ജയരാജനെ ഉള്‍പ്പെടെ വെറുതെ വിട്ടത്. കേസിലെ മറ്റു പ്രതികളായ ടി വി രാജേഷ്, ഉമേശന്‍, ഗണേശന്‍, ശ്യാംജിത്, പ്രകാശന്‍, അജയന്‍, രാജീവന്‍, എന്നിവരേയും വെറുതെ വിട്ടു. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതിയായ അനൂപ്, 7-ാംപ്രതി പവിത്രന്‍, 9 മനോഹരന്‍, 10 -ാം പ്രതി ദിനേശന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഐഎം നേതാക്കളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും ഉള്‍പ്പെടെ പതിനെട്ട് പേരെയാണ് കുറ്റവിമുക്തരാക്കിയത്. ഒന്നാംപ്രതി സുമേഷ് ഉള്‍പ്പെടെ പതിമൂന്ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിംലീഗ് നേതൃത്വവും ഷുക്കൂറിന്റെ ബന്ധുക്കളും പ്രതികരിച്ചു.

Related Posts

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും
  • November 19, 2026

കണ്ണൂര്‍: നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ്. നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷവും വലുതായിരിക്കുമെന്ന് സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമ പോരാട്ടത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്‍ഷാ അല്ലഹാ. നിയമ പോരാട്ടം തുടരും. കൂടെ…

Continue reading
എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്
  • November 19, 2026

തിരുവനന്തപുരം: മന്ത്രി എം ലിജുവിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 58 ലക്ഷം രൂപ അനുവദിച്ചെന്ന പ്രചരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്. ആദ്യം ഭരണാനുമതി നല്‍കിയ എസ്റ്റിമേറ്റും ചെലവും മന്ത്രിയുടെ ആവശ്യപ്രകാരം കുറച്ചു. ഇതുവരെ ചെലവഴിച്ചത് പത്ത് ലക്ഷം രൂപയില്‍ താഴെ മാത്രമെന്നാണ്…

Continue reading

You Missed

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

കോവളം സ്പാ പീഡനക്കേസ്

കോവളം സ്പാ പീഡനക്കേസ്