പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം. ഐഒഎ തിരഞ്ഞെടുപ്പിലേക്ക് സമർപ്പിച്ച നാമനിർദേശങ്ങളിലെ എതിർപ്പുകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. പി ടി ഉഷയുടെ നാമനിർദ്ദേശം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഭാരവാഹിയും സുപ്രീം കോടതി അഭിഭാഷകനുമായ അതുൽ കുമാർ വരണാധികാരിക്ക് പരാതി നൽകിയിരുന്നു. ഹാൻഡ്ബോൾ ഫെഡറേഷൻ നാമനിർദ്ദേശം ചെയ്ത ഉദിത് സേത്, തർജിത് കൗർ എന്നിവർക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. നാളെയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

ഐഒഎ ജനറൽ അസംബ്ലിയിലേക്ക് നടന്ന സ്പോർട്സ്പേഴ്സൺ ഓഫ് മെറിറ്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് പ്രസിഡന്റ് പി ടി ഉഷ അപ്രതീക്ഷിത നീക്കം നടത്തിയത്. ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി ജനറൽ അസംബ്ലിയിലേക്ക് എത്തിയതോടെ വീണ്ടും അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ പി ടി ഉഷയ്ക്ക് അവസരം ഒരുങ്ങി. അധ്യക്ഷയാകാൻ പിൻവാതിൽ നീക്കം നടത്തുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതി അഭിഭാഷകനും മുൻ ഭാരവാഹിയുമായ അതുൽ കുമാറിന്റെ പരാതി. പി ടി ഉഷയ്ക്ക് ഐസ് ഹോക്കി അസോസിയേഷനുമായി ബന്ധമില്ലെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ഉഷ നൽകിയ പരാതിക്ക് പിന്നാലെ ഐഒസി താക്കീത് നൽകിയിരുന്നു. ഒളിമ്പിക് ചാർട്ടർ പൂർണ്ണമായും പാലിച്ചുകൊണ്ടും, ബാഹ്യമായ ഇടപെടലുകൾ ഇല്ലാതെയും, തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ഐഒസി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെതിരെ ഉയർന്ന പരാതികളിൽ ഐഒസി നിരാശ രേഖപ്പെടുത്തി. ഐഒഎ ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി തർക്കങ്ങൾ പരിഹരിക്കാൻ കായിക മന്ത്രാലയം കായിക സംഘടനകൾകളിലെ ഉന്നത ഉദ്യോഗസ്ഥർക്കായി ഡൽഹിയിൽ അത്താഴവിരുന്ന് ഒരുക്കി. ഡിസംബർ അഞ്ചിനാണ് ഐഒഎ തിരഞ്ഞെടുപ്പ്.

Story Highlights : IOA Elections: Crucial Day for P.T. Usha; Former Office-Bearer Claims Nomination Violates Rules

Related Posts

മലയാളികളുടെ സ്വന്തം.. സഞ്ജു സാംസണ് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍
  • November 11, 2026

മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍. ട്വന്റി 20 ലോകപ്പിലെ താരമായതുള്‍പ്പടെ ഒരുപിടി മികച്ച നേട്ടങ്ങളാണ് സഞ്ജു ഈ വര്‍ഷം സ്വന്തമാക്കിയത്. തന്റെ നൂറാം അന്താരാഷ്ട്ര മത്സരവും സഞ്ജു ഈ വര്‍ഷം തന്നെ കളിക്കാനാണ് സാധ്യത. 2026… കേരളം…

Continue reading
ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം
  • October 31, 2026

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. ഗെയിംസിലും അക്വാട്ടിക്സിലും ആധിപത്യത്തോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം. അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി മലപ്പുറവും പാലക്കാടും തമ്മിൽ പോരാട്ടം. ഇന്ന് നടക്കുന്നത് 15 ഫൈനലുകൾ. സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും..…

Continue reading

You Missed

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി