കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന; കേരളത്തിലുള്‍പ്പെടെ എണ്ണം കൂടി

ഡല്‍ഹി: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന. 9 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. (SSR voters expand by upto 3%)

എസ്‌ഐആറിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതിന് പിന്നാലെയാണ് എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ എസ്എസ്ആര്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. എസ്എസ്ആറിന് ശേഷമുള്ള കരട് പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. 9 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രഖ്യാപിച്ച കരട് വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 0.1 മുതല്‍ 3 ശതമാനം വരെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഗോവയിലാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഗോവയില്‍ 3 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ 2.2 ശതമാനവും കേരളത്തിലും മധ്യപ്രദേശിലും 1.5 ശതമാനവും പുതുച്ചേരിയില്‍ 1.3 ശതമാനവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എസ്‌ഐആറില്‍ നിന്ന് വോട്ടര്‍മാര്‍ വ്യാപകമായി ഒഴിവാക്കപ്പെട്ടതായുള്ള പ്രതിപക്ഷ ആരോപണത്തിന് ബലം നല്‍കുന്നതാണ് വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന ഈ വര്‍ധന. രാജസ്ഥാനിലുണ്ടായ 2.2 ശതമാനം വര്‍ധനയുണ്ടായി എന്നതിന് അര്‍ഥം 11 ലക്ഷത്തോളം വോട്ടര്‍മാര്‍ കൂടി ചേര്‍ക്കപ്പെട്ടു എന്നതാണ്. വോട്ടര്‍മാര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി അവസാനിച്ച ശേഷമാകും അന്തിമ പട്ടിക തയ്യാറാകുക.

Related Posts

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്
  • November 11, 2026

ഡൽഹി: ജമ്മുകശ്മീരിൽ ഭീകരാക്രമണം, 3 ജവാന്മാർക്ക് പരുക്ക്. CRPF ജവാന്മാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുൽഗാമിൽ ആണ് ആക്രമണം നടന്നത്. മേഖലയിൽ സൈന്യം തിരിച്ചടി ആരംഭിച്ചു. മേഖലയിലേക്ക് കൂടുതൽ സൂരക്ഷ വിന്യാസം. അഖ്റാൻ മേഖലയിൽ ആണ് സംഭവം. 2:15 ഓടെയാണ് സംഭവം…

Continue reading
ലോക്കോ പൈലറ്റിന് വേഗത നിയന്ത്രിക്കാൻ കഴിഞ്ഞില്ല ; അസമിൽ ട്രെയിൻ പാളം തെറ്റി, ആളപായമില്ല
  • November 11, 2026

കൊൽക്കത്തയിൽ നിന്ന് മിസോറാമിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന്റെ അഞ്ച് കോച്ചുകൾ ഇന്ന് രാവിലെ അസമിൽ പാളം തെറ്റി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. കൊൽക്കത്ത-സായിരംഗ് എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടത് ഇന്ന് രാവിലെ 6.54-ന് അസമിലെ ദിഗാരു റെയിൽവേ സ്റ്റേഷന് സമീപമാണ്.…

Continue reading

You Missed

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍