ലോക്കോ പൈലറ്റിന് വേഗത നിയന്ത്രിക്കാൻ കഴിഞ്ഞില്ല ; അസമിൽ ട്രെയിൻ പാളം തെറ്റി, ആളപായമില്ല


കൊൽക്കത്തയിൽ നിന്ന് മിസോറാമിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന്റെ അഞ്ച് കോച്ചുകൾ ഇന്ന് രാവിലെ അസമിൽ പാളം തെറ്റി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി.

കൊൽക്കത്ത-സായിരംഗ് എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടത് ഇന്ന് രാവിലെ 6.54-ന് അസമിലെ ദിഗാരു റെയിൽവേ സ്റ്റേഷന് സമീപമാണ്. മറ്റൊരു ട്രെയിനിന് കടന്നുപോകാൻ വഴിയൊരുക്കുന്നതിനിടെ ലോക്കോപൈലറ്റിന് ട്രെയിനിന്റെ വേഗത നിയന്ത്രിക്കാൻ കഴിയാതെ വരികയും, തുടർന്ന് എൻജിനും അഞ്ച് കോച്ചുകളും പാളം തെറ്റുന്ന നിർഭാഗ്യകരമായ സംഭവം ഉണ്ടാവുകയുമായിരുന്നുവെന്ന് റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.

യാത്രക്കാർക്ക് പകരം ട്രെയിൻ സർവീസ് ഒരുക്കി നൽകുകയാണെന്ന് റെയിൽവേ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുകയും റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തുകയും ചെയ്തു.

Related Posts

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്
  • November 11, 2026

ഡൽഹി: ജമ്മുകശ്മീരിൽ ഭീകരാക്രമണം, 3 ജവാന്മാർക്ക് പരുക്ക്. CRPF ജവാന്മാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുൽഗാമിൽ ആണ് ആക്രമണം നടന്നത്. മേഖലയിൽ സൈന്യം തിരിച്ചടി ആരംഭിച്ചു. മേഖലയിലേക്ക് കൂടുതൽ സൂരക്ഷ വിന്യാസം. അഖ്റാൻ മേഖലയിൽ ആണ് സംഭവം. 2:15 ഓടെയാണ് സംഭവം…

Continue reading
വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം
  • November 10, 2026

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങിങ് എ ജേർണി ഓഫ് ലവ് പുറത്തിറങ്ങിയതിന് പിന്നാലെ വിവാദം. രാജീവ്‌ ഗാന്ധിയുടെ സുരക്ഷാ പിൻവലിക്കലിനെതിരെ ആത്മകഥയിൽ സോണിയ ഗാന്ധിയുടെ രൂക്ഷവിമർശനം. വി.പി.സിംഗ് സർക്കാർ സുരക്ഷാ അവലോകനം നടത്താതെയാണ് പ്രത്യേക സുരക്ഷാ സേനയെ മാറ്റിയത്. SPG…

Continue reading

You Missed

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി