കാലടി സർവകലാശാലയുടെ വാദം തള്ളി വിദ്യാർഥികൾ

കൊച്ചി: പരീക്ഷയെഴുതാൻ ഹാജർ കുറവെന്ന കാലടി സർവകലാശാലയുടെ വാദം തള്ളി സസ്പെൻഷനിലായ വിദ്യാർത്ഥികൾ. സസ്പെൻഷന് മുൻപ് 60 ശതമാനം ഹാജർ ഉണ്ടായിരുന്നെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചിന് മുമ്പാകെ നൽകിയ ഹർജിയിൽ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. ബാക്കി 15% ശതമാനം കൺഡോണെഷൻ ഡിലെ ഫയൽ ചെയ്താൽ ലഭ്യമാകുമായിരുന്നു. എന്നാൽ ഇതിനു കോളജിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. നാടകം കളിച്ചതിനാലാണ് നടപടിയെന്നും വിദ്യാർത്ഥികൾ പറയുന്നു.

ഒരേ വിഷയത്തിൽ തന്നെ രണ്ടു കേസുകൾ എടുത്തത് വിചിത്ര നടപടിയാണെന്ന് വിദ്യാർഥികൾ ഹർജിയിൽ പറയുന്നു. ഈ വാദങ്ങൾ കൂടി പരിഗണിക്കണമെന്ന് സിംഗിൾ ബെഞ്ചിന് മുമ്പാകെ നൽകിയ ഹർജിയിൽ വിദ്യാർത്ഥികൾ വ്യക്തമാക്കി. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ എഴുതണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ വിദ്യാർഥികൾ സമീപിക്കുന്നത്. നേരത്തെ ഇതേ ബെഞ്ച് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം എന്ന് പറഞ്ഞിരുന്നെങ്കിലും ഡിവിഷൻ ആ ഉത്തരവ് റദ്ദ് ചെയ്തിരുന്നു.

പരീക്ഷ എഴുതാൻ കഴിയില്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ ആണ് സിംഗിൾ ബെഞ്ച് വിധി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നത്. തുടർന്നാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ ഇടപെടാതെ ഹൈക്കോടതിയിലേക്ക് തന്നെ കേസ് തിരിച്ചയക്കുകയായിരുന്നു.പരീക്ഷ എഴുതാൻ കഴിയില്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ ആണ് സിംഗിൾ ബെഞ്ച് വിധി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നത്. തുടർന്നാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ ഇടപെടാതെ ഹൈക്കോടതിയിലേക്ക് തന്നെ കേസ് തിരിച്ചയക്കുകയായിരുന്നു.

Related Posts

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും
  • November 10, 2026

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും മാറി, ലോകത്തിനൊപ്പം കേരളവും മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടു വരണം. ഇതാണ് സർക്കാർ ആലോചിക്കുന്നത്. ടൈപ്പ് വൺ പ്രമേഹം, ചികിത്സകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയുമെന്ന ഉത്തമ…

Continue reading
പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല
  • November 10, 2026

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല. ഹൈക്കോടതി വിധി വന്നതിനുശേഷം മാത്രമേ ഹാജരാകൂ എന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് ഹാജരാകണം എന്നായിരുന്നു എസ്‌ഐടി കത്ത് നല്‍കിയത്. ഹാജരാകുന്നതിലുള്ള അസൗകര്യം…

Continue reading

You Missed

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ