ദളിത് വിദ്യാര്‍ഥിയെ ക്ലാസില്‍ വച്ച് പരിഹസിച്ച് അധ്യാപകന്‍; പരസ്യമായി നാക്ക് വടിപ്പിച്ചു


തിരുവനന്തപുരം:തേവലക്കാട് എസ് എന്‍ യുപി സ്‌കൂളില്‍ അധ്യാപകന്റെ ക്രൂരത. ഉച്ചാരണശുദ്ധിയില്‍ ഇല്ലെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ വെച്ച് നാക്ക് വടിപ്പിച്ചെന്ന് പരാതി. കുട്ടിയുടേയും സഹപാഠികളുടേയും പരാതിക്ക് പിന്നാലെ അധ്യാപകന്‍ ആകര്‍ഷ് എസ് എസിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും അന്വേഷണം തുടങ്ങി. (Teacher mocks Dalit student in class over imperfect pronunciation)

ക്ലാസില്‍ കുട്ടി എന്തോ വാക്ക് പറഞ്ഞത് തിരിഞ്ഞില്ലെന്ന് പറഞ്ഞ് അധ്യാപകന്‍ പരിഹസിച്ചെന്നും മറ്റൊരു കുട്ടിയെ വിട്ട് ഈര്‍ക്കില്‍ എടുപ്പിച്ച് പരസ്യമായി നാക്ക് വടിപ്പിച്ചെന്നുമാണ് പരാതി. മാസങ്ങളോളം ഈ സംഭവം പുറംലോകമറിഞ്ഞില്ല. പിന്നീട് സ്‌കൂളിലെ തന്നെ ചില ആഭ്യന്തര തര്‍ക്കങ്ങളുടെ ഭാഗമായാണ് വിഷയം ബാലാവകാശ കമ്മീഷന് മുന്നിലേക്ക് എത്തുന്നത്.

അപമാനിക്കപ്പെട്ട കുട്ടി സംഭവം ഉള്ളിലൊതുക്കിയെങ്കിലും ആ അവസ്ഥ കണ്ട് മറ്റ് കുട്ടികള്‍ക്ക് ദുഃഖം തോന്നുകയും അവരത് ഹെഡ്മാസ്റ്ററോടും മറ്റ് അധ്യാപകരോടും പറയുകയുമായിരുന്നു. ആദ്യഘട്ടത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കുന്നത്. ചൈല്‍ഡ്‌ലൈന്‍ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്.

Related Posts

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും
  • November 7, 2026

കൊച്ചി: ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിൽ സിജെപിയുടെ പ്രതിഷേധം. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ. നടൻ പ്രകാശ് രാജ് ജാഥയിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ കൊച്ചിയിലെത്തി. പരിപാടിയിൽ അതിഥിയായാണ്…

Continue reading
സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം
  • November 7, 2026

മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെതിരെ അബിന്‍ വര്‍ക്കി എംഎല്‍എ. സീറാം സാംബശിവ റാവു പുണ്യാളന്‍ ആണെന്ന് തെളിയിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. മദ്യനയത്തിന് മുന്‍പ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം മറികടന്നയാളാണ്…

Continue reading

You Missed

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി