ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലേര്‍ട്ട് ഉണ്ട്. മഴയോടൊപ്പം 40 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. (kerala rains yellow alert in 5 districts)

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന നിര്‍ദേശങ്ങള്‍:

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍

  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  • മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
  • ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
    നിര്‍ദേശങ്ങള്‍
  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
  • അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

Related Posts

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം
  • November 6, 2026

കൊച്ചി: വിദേശ യാത്രയ്ക്കായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന ഹര്‍ജിയില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ജയിലിലേക്ക് പോയാല്‍ ആയിരം രോഗം എന്നാല്‍ പുറത്ത് ഇറങ്ങിയാല്‍ ദുബായില്‍ പോകണമെന്നും കോടതി പരിഹസിച്ചു. ജയിലധികൃതരുടെ റിപ്പോര്‍ട്ട് പരിശോധിക്കട്ടെയെന്നും…

Continue reading
എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി
  • November 6, 2026

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി. ബാര്‍ ലൈസന്‍സ് വിവാദത്തെ തുടര്‍ന്നാണ് മാറ്റം. നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചതിലും, മൂന്ന് ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ പദവി നല്‍കിയതില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ചതിലും എക്‌സൈസ് മന്ത്രി കടുത്ത…

Continue reading

You Missed

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്