തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത് എത്തി. ചെയർമാൻ മണി വിശ്വനാഥ് ഉൾപ്പെടെ ആറംഗ ഭരണസമിതിയാണ് ചുമതല ഏൽക്കേണ്ടത്. ചട്ടപ്രകാരമുള്ള നടപടികൾ പാലിക്കാൻ മിൽമ എംഡി സ്ഥലത്തില്ല. നടപടിക്രമപ്രകാരം എം ഡിയുടെ അനുമതിപ്രകാരമാണ് ചുമതല തിരിച്ചു ഏറ്റെടുക്കേണ്ടത്.
യൂണിയൻ പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് റദ്ദാക്കിയത്. ബോർഡ് പുനസ്ഥാപിക്കാൻ നിർദ്ദേശം നൽകി. അതേസമയം, ഹൈക്കോടതി വിധി തിരിച്ചടിയായി കാണാനാകില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കോടതി നിർദേശിച്ച കാര്യങ്ങൾ പാലിക്കുമെന്നും മന്ത്രി. ശബരിമല നെയ്യ് ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് ഭരിക്കുന്ന മിൽമ തിരുവനന്തപുരം യൂണിയനെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടിരുന്നത്.
സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഭരണസംതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് സർക്കാരിന് തിരിച്ചടി. 2026 ജൂലൈ 25നാണ് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ്റെ ഭരണസമിതിയെ പിരിച്ചുവിട്ടത്.






