LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്


തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്. മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്.തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിന് നേതൃത്വം നൽകുന്ന സമരസമിതി കൺവീനർ എസ്. വളർമതിയാണ് ഒന്നാം പ്രതി. കണ്ടോൺമെന്റ് പൊലീസ് ആണ് കേസടുത്തത്.

കഴിഞ്ഞദിവസം സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച്‌ വളർമതി തല മുണ്ഡനം ചെയ്തിരുന്നു. നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചിരുന്നു. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്നതിൽ നിന്ന് പിന്നോട്ടില്ല. സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. സർക്കാർ ആവശ്യപ്പെട്ട 45 ദിവസവും ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കരുതി കാത്തിരുന്നു. 50 ദിവസം 50 ദിവസം പിന്നിട്ടിട്ടും മന്ത്രി പറഞ്ഞ വാക്ക് പാലിച്ചില്ല. ഇതോടെ പരസ്യപ്രതിഷേധങ്ങളുമായി സമരപ്പന്തൽ വീണ്ടും ഉണർന്നത്.

Related Posts

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല
  • October 31, 2026

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്നയാളെ ആളെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ മന്ത്രി ചേർത്തുനിർത്തി. ഭദ്രകീർത്തി തനിക്ക് മകളെ പോലെയെന്ന്…

Continue reading
തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ
  • October 31, 2026

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ. ഓണറേറിയം വർധനവ് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയാണ് ശിപാർശ സമർപ്പിച്ചത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും സർക്കാർ ഓണറേറിയം വർധിപ്പിക്കുക. നിലവിൽ അംഗങ്ങൾക്ക് നൽകുന്ന ഓണറേറിയം അപര്യാപ്തമാണെന്ന് സമിതി റിപ്പോർട്ട്. ഗ്രാമപഞ്ചായത്ത്…

Continue reading

You Missed

സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ

LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

‘അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു, ഇവരെ ഒറ്റപ്പെടുത്തുക’: ഫേസ്ബുക്ക് പോസ്റ്റുമായി എം ശിവപ്രസാദ്

‘അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു, ഇവരെ ഒറ്റപ്പെടുത്തുക’: ഫേസ്ബുക്ക് പോസ്റ്റുമായി എം ശിവപ്രസാദ്