അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

തിരുവനന്തപുരം: മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി. രണ്ട് വര്‍ഷം എംഎല്‍എയായിരുന്നവര്‍ക്കുള്ള പെന്‍ഷന്‍ 8000 രൂപ എന്നത് 10,000 രൂപയാക്കി. മൂന്ന് വര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് പെന്‍ഷനായി ലഭിക്കുക 15,000 രൂപയാണ്. നിലവിലെ പെന്‍ഷന്‍ 12,000 രൂപയായിരുന്നു. നാല് വര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് ലഭിക്കുക 20000 രൂപ പെന്‍ഷനാണ്. മുമ്പ് 16,000 രൂപയയിരുന്നു നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ജനപ്രതിനിധികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍. അഞ്ച് വര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് ലഭിക്കുക 25000 രൂപയാണ് മുമ്പ് 20000 രൂപയായിരുന്ന തുകയാണ് ഈ വിധത്തില്‍ കൂട്ടിയിരിക്കുന്നത്. ( Minimum pension for former MLAs increased)

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ എംഎല്‍എ ആയിരുന്നവര്‍ക്ക് കൂടുതലുള്ള ഓരോ വര്‍ഷവും അധിക പെന്‍ഷന്‍ ലഭിക്കും. മുന്‍ അംഗങ്ങള്‍ക്ക് 70 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതിമാസം 4000 രൂപ അധികമായി ലഭിക്കും.

ഇതോടൊപ്പം മന്ത്രിമാരുടെ ശമ്പളവും എംഎല്‍എമാരുടെ അലവന്‍സും കൂട്ടാനുള്ള ബില്ലുകള്‍ നിയമസഭയില്‍ എത്തിയിട്ടുണ്ട്. ഗവര്‍ണറുടെ അനുമതി ലഭിച്ചശേഷം ഇന്ന് രാവിലെയാണ് ബില്‍ സഭയില്‍ വച്ചത്. എംഎല്‍എമാരുടെ അലവന്‍സ് 70,000 രൂപയില്‍ നിന്ന് 98,000 രൂപയാകും. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ശമ്പളം 1,08,000 രൂപയില്‍ നിന്ന് 1,22,000 രൂപയായി വര്‍ദ്ധിക്കും.

Related Posts

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍
  • October 29, 2026

വയനാട്: വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി വിദ്യാര്‍ഥികളുടെ ആരോപണം. ഹൈദരാബാദില്‍ നിന്നും മടങ്ങവേ വയനാട് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനും, പിടിഎ പ്രസിഡന്റ് ഹാജിസും മദ്യപിച്ചു എന്നാണ് ആരോപണം. സംഭവത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ്…

Continue reading
കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍
  • October 29, 2026

കോഴിക്കോട്: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. അറസ്റ്റിന് പിന്നാലെ നടപടി നേരിട്ടത് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ ജിജോ ജെയിംസ്. മേള അലമ്പാക്കാനുള്ള ചില സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തിയാണ് ആരോപണമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. ഭക്ഷണത്തില്‍…

Continue reading

You Missed

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍

നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53 സീറ്റുകള്‍; പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകള്‍; ഇനിയെന്ത്?

നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53 സീറ്റുകള്‍; പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകള്‍; ഇനിയെന്ത്?

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില

ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില

കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍