ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം: ഇന്ന് ഒമ്പതാം മാസത്തിലേക്ക്

ടെഹ്‌റാന്‍: ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം ഇന്ന് ഒമ്പതാം മാസത്തിലേക്ക്. 2026 ഫെബ്രുവരി 28-നാണ് ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്ന പേരില്‍ ഇറാനെതിരെയുള്ള സൈനികനീക്കങ്ങള്‍ക്ക് അമേരിക്കയും ഇസ്രയേലും തുടക്കമിട്ടത്. ഇറാനിലെ ആണവ നിലയങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ഭരണകൂട ആസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ട ആക്രമണങ്ങള്‍. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ടു. മിസൈല്‍ ആക്രമണത്തില്‍ മിനാബിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 165 കുട്ടികള്‍ കൊല്ലപ്പെട്ടത് ലോകത്തെ നടുക്കി.

ഓപ്പറേഷന്‍ ട്രൂ പ്രോമീസ് എന്ന പേരില്‍ ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. ഇസ്രയേലിലെയും ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ പ്രത്യാക്രമണം. യുദ്ധത്തിന്റെ ആദ്യ മാസങ്ങളില്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങളും മിസൈല്‍ ബേസുകളും ലക്ഷ്യമിട്ട് അമേരിക്കയും സഖ്യരാജ്യങ്ങളും വ്യോമാക്രമണങ്ങള്‍ ശക്തമാക്കി. മറുപടിയായി ഇറാനും പ്രാദേശിക സഖ്യകക്ഷികളും ഇസ്രായേലിന് നേരെയും പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെയും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി പ്രതിരോധം തീര്‍ത്തു.

സംഘര്‍ഷം നീണ്ടുപോയത് ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. ക്രൂഡ് ഓയില്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്നു. ഇത് ലോകമെമ്പാടും വലിയ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി. ലോകത്തിലെ പ്രധാന ഊര്‍ജ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സ്തംഭനാവസ്ഥയിലായി. ജൂണില്‍ പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും ധാരണാപത്രത്തില്‍ ഒപ്പുവച്ചെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതിനു മറുപടിയായി ഇറാനിലേക്ക് അമേരിക്ക പതിമൂന്നു ദിവസം വീണ്ടും ആക്രമണം നടത്തി. പിന്നീടുള്ള മാസങ്ങളില്‍ ഹോര്‍മുസില്‍ കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ പതിവായി. യെമനിലെ ഹൂതികള്‍ ഔദ്യോഗിക സര്‍ക്കാരിനെതിരെയും സൗദിക്കെതിരെയും ആക്രമണം അഴിച്ചുവിട്ടത് സ്ഥിതിഗതികള്‍ വഷളാക്കി. നവംബര്‍ മൂന്നിലെ അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം അമേരിക്ക യുദ്ധം പുനരാരംഭിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Posts

അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോളുകള്‍
  • October 28, 2026

ഇസ്രയേല്‍ പാര്‍ലമെന്റായ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്രവലതു സഖ്യത്തിന് അനുകൂലം. 42 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 57 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ( Israel…

Continue reading
അമേരിക്കയെ ഇനി ഇറാന്‍ വിശ്വസിക്കുന്നില്ല, ഏതൊരു ചര്‍ച്ച നടക്കണമെങ്കിലും ആദ്യം ഉപരോധങ്ങള്‍ നീക്കണം: ഇറാന്‍
  • October 21, 2026

ടെഹ്‌റാന്‍: സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെങ്കില്‍ അതിന് മുമ്പ് ഉപരോധങ്ങള്‍ നീക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഏതൊരു ചര്‍ച്ചയ്ക്കും മുന്നോടിയായി അമേരിക്ക ആദ്യം എല്ലാ സാമ്പത്തിക സമ്മര്‍ദങ്ങളും ഭീഷണികളും ഉപരോധങ്ങളും ഇല്ലാതാക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയെ ഇറാന്‍ വിശ്വസിക്കുന്നില്ലെന്നും അമേരിക്ക വീണ്ടും…

Continue reading

You Missed

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം: ഇന്ന് ഒമ്പതാം മാസത്തിലേക്ക്

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം: ഇന്ന് ഒമ്പതാം മാസത്തിലേക്ക്

കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം; തെളിഞ്ഞത് എല്ല് പരിശോധനയില്‍

കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം; തെളിഞ്ഞത് എല്ല് പരിശോധനയില്‍

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍

അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോളുകള്‍

അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോളുകള്‍

ചേരാനല്ലൂർ അപകടത്തിൽ പൊലീസ് വീഴ്ചകൾ നിരത്തി സസ്പെൻഷൻ ഉത്തരവ്

ചേരാനല്ലൂർ അപകടത്തിൽ പൊലീസ് വീഴ്ചകൾ നിരത്തി സസ്പെൻഷൻ ഉത്തരവ്

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?