ഡൽഹി: വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിക്കാന്‍ ഉറപ്പുമായി ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല. വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പ് ഡിസംബര്‍ 20 കഴിഞ്ഞ് 15 ദിവസത്തിന് ശേഷം നടത്താം. യൂണിയന് ഭരണഘടന രൂപീകരിക്കുന്ന തീയതിയാണ് ഡിസംബര്‍ 20.
വിദ്യാര്‍ഥികള്‍ക്കെതിരെ തുടര്നടപടിയെടുക്കില്ല. നിലവില്‍ സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് കമ്മിറ്റി രൂപീകരിക്കുമെന്നും ജാമിയ രജിസ്ട്രാര്‍ അറിയിച്ചു. ഇതോടെ, വിദ്യാര്‍ഥികളുടെ ആവശ്യത്തിന് ഭാഗിക അംഗീകാരമായി. ഒരുവിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാല്‍, ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം തുടരും. അഞ്ച് വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ അനിശ്ചിതകാല നിരഹാരസമരവും തുടരും. ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണം, പ്രോക്ടറുടെ രാജി, സെക്യൂരിറ്റി അഡ്വൈസറുടെ രാജി ഇതടക്കം ആവശ്യങ്ങളാണ് പ്രതിഷേധം തുടരുന്ന വിദ്യാര്‍ഥികള്‍ക്കുള്ളത്.







