മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്

ഡൽഹി: മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഡൽഹി ബിജെപിയുടെ പ്രതിഷേധ മാർച്ച്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് പ്രതിഷേധം നടത്തും. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര മാർച്ച് നയിക്കും. മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഖർഗെയുടെ പരാമർശത്തിനെതിരെ പട്ന പൊലീസിൽ ബി ജെ പി നേതാക്കൾ പരാതി നൽകി.

കേവലം ഒരുപ്രാദേശിക വിഷയമായി ഒതുക്കാതെ, രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബി ജെ പി തീരുമാനം. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ള മുതിർന്ന ബി ജെ പി നേതാക്കൾ കൂട്ടത്തോടെ ഖർഗെക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ഖർഗെയുടെ വാക്കുകൾ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമോ എന്നുമാണ് ബി ജെ പി നേതാക്കളുടെ ചോദ്യം.

ഖർഗെയുടെ പരാമർശം തികച്ചും വേദനയും ഞെട്ടലും ഉണ്ടാക്കുന്നതാണെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചത്. കോൺഗ്രസ് നേതാക്കൾ മുൻപും മോദിയുടെ കുടുംബപശ്ചാത്തലത്തെയും മാതാവിനെയും അപമാനിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ എതിർപ്പുകൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മാരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായും ധാർമ്മികമായും തകർന്ന കോൺഗ്രസ് ഇത്തരം നിലപാടുകൾ തുടരുമ്പോൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്ന് അമിത് ഷാ, പിയൂഷ് ഗോയൽ തുടങ്ങിയ കേന്ദ്ര നേതാക്കളും മുന്നറിയിപ്പ് നൽകി.

Related Posts

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ
  • October 26, 2026

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബി ജെ പി. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഡൽഹി ബിജെപിയുടെ പ്രതിഷേധമാർച്ച് ആരംഭിച്ചു. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര…

Continue reading
ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു
  • October 26, 2026

ഡൽഹി: വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിക്കാന്‍ ഉറപ്പുമായി ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാല. വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 20 കഴിഞ്ഞ് 15 ദിവസത്തിന് ശേഷം നടത്താം. യൂണിയന്‍ ഭരണഘടന രൂപീകരിക്കുന്ന തീയതിയാണ് ഡിസംബര്‍ 20. വിദ്യാര്‍ഥികള്‍ക്കെതിരെ തുടര്‍നടപടിയെടുക്കില്ല. നിലവില്‍ സസ്പെന്‍ഡ്…

Continue reading

You Missed

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല

പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി