PSC ചെയർമാനെതിരെ കുറ്റപത്രവുമായി ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍; മുഖ്യമന്ത്രി വി. ഡി. സതീശന് പരാതി നല്‍കി

തിരുവനന്തപുരം: PSC യിൽ ഭിന്നത രൂക്ഷം. പിഎസ്സി ചെയർമാനെതിരെ കുറ്റപത്രവുമായി ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍ രംഗത്തെത്തി. മുഖ്യമന്ത്രി വി. ഡി. സതീശന് പരാതി നല്‍കി. ചെയർമാൻ്റെ വിശേഷാധികാരങ്ങൾ ദുരുപയോഗം ചെയ്ത് രണ്ട് പരീക്ഷകള്‍ അട്ടിമറിച്ചുവെന്നും ആരോപണം. നിലവിൽ കേസിലെ പ്രതിയായ അഡീഷണൽ സെക്രട്ടറി ഹരിയെ സെക്രട്ടറിയാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് അട്ടിമറി നടത്തിയത്.

DYSP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്,അസിസ്റ്റന്റ് പ്രൊഫസർ ലോ കോളേജ് എന്നീ തസ്തികകളിലേക്കുള്ള എഴുത്തു പരീക്ഷയിലെ മാർക്കുകൾ ചെയർമാൻ മുൻകൂട്ടി മനസ്സിലാക്കി. കെഎ.എസ് പരീക്ഷയിലടക്കം എഴുത്തു പരീക്ഷ മാർക്കുകൾ ചെയർമാൻ മുൻകൂട്ടി അറിഞ്ഞു. ഇതുൾപ്പടെ ചട്ടവിരുദ്ധമാണ്.

എഴുത്തു പരീക്ഷ മാർക്കുകൾ ചെയർമാന്റെ ചേമ്പറിൽ എത്തിച്ചത് അഡീഷണൽ സെക്രട്ടറി ഹരിയാണ്. അഭിമുഖ പരീക്ഷയ്ക്ക് ചെയർമാന്റെ ഇഷ്ടക്കാരെ ഇരുത്തിയെന്നും ആരോപണം. DYSP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് ഇൻറർവ്യൂ പിഎസ്സി യോഗത്തിൽ പോലും ചെയർമാൻ അറിയിച്ചില്ല. ചോദ്യപേപ്പർ തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി എക്സാമിനേഷൻ സബ്കമ്മിറ്റി ഉണ്ടായിരിക്കണമെന്ന് PSC യുടെ റൂൾസ് ഓഫ് പ്രൊസീജിയറിൽ കൃത്യമായി പറയുന്നുണ്ടെങ്കിലും അത് നിലവിലില്ല.

ചോദ്യകർത്താവിനെ രഹസ്യസ്വഭാവത്തോടെ നിശ്ചയിക്കുന്നതും ചെയര്‍മാനെന്നും ഒരു വിഭാഗം അംഗങ്ങൾ ആരോപിച്ചു. ഒരു പരീക്ഷക്ക് മൂന്ന് പേരിൽ നിന്ന് ചോദ്യപേപ്പർ രഹസ്യസ്വഭാവത്തോടെ വാങ്ങുന്ന രീതി ചെയർമാൻ അവസാനിപ്പിച്ചു. ഒന്നര മാസം മുമ്പാണ് ഒരു വിഭാഗം അംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

Related Posts

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ
  • October 26, 2026

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബി ജെ പി. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഡൽഹി ബിജെപിയുടെ പ്രതിഷേധമാർച്ച് ആരംഭിച്ചു. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര…

Continue reading
പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല
  • October 26, 2026

തിരുവനന്തപുരം: ചേരാനെല്ലൂർ വിഷയം സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയം ശരിയാണ്. ദാരുണമായ സംഭവമാണ് ചേരാനില്ലൂരില് ഉണ്ടായത്. തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് ശരിയല്ല എന്നാണ് തന്റെ നിലപാട്. നരഹത്യാക്കുറ്റം ചുമത്തേണ്ടതായിരുന്നു.…

Continue reading

You Missed

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല

പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്