‘കൺമണി അൻപോട്’ തര്‍ക്കം തീര്‍ത്തു: രണ്ടുകോടി ചോദിച്ച ഇളയരാജയ്ക്ക് 60 ലക്ഷം നല്‍കി രമ്യമായ പരിഹാരം

തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ മെയ് മാസമായിരുന്നു വക്കീൽ നോട്ടീസ് അയച്ചത്. 

ഗുണ എന്ന ചിത്രത്തിലെ ‘കൺമണി അൻപോട്’ എന്ന ഗാനം ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ ഉപയോഗിച്ചതിന്‍റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള  വിവാദം ഒത്തുതീര്‍ന്നു. മഞ്ഞുമ്മൽ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ മെയ് മാസമായിരുന്നു വക്കീൽ നോട്ടീസ് അയച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്‍ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്.

മഞ്ഞുമ്മൽ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തിൽ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.  ചർച്ചകൾക്കൊടുവിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ചിത്രമായ ‘ഗുണ’ യ്ക്ക് വേണ്ടി ഇളയരാജ ഈണം നല്‍കിയ ഗാനമാണ് ‘കൺമണി അൻപോട് കാതലൻ നാൻ’ എന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത ഗുണ കേവ് പാശ്ചത്തലമായി വരുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്സ് റിലീസിന് ശേഷം കൺമണി അൻപോട് വീണ്ടും മലയാളത്തിലും തമിഴിലും വീണ്ടും ഹിറ്റായിരുന്നു ഇതോടെയാണ് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്. 

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമ ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ മനവും കണ്ണും ഒരുപോലെ നിറഞ്ഞിരുന്നു. 

ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തു.  മെയ് 5ന് ചിത്ര ഒടിടിയിലും സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. തിയറ്ററിൽ 73 ദിവസം പൂർത്തിയാക്കിയാണ് ചിത്രം ഒടിടിയിൽ എത്തിയത്. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്.  ആകെ മൊത്തം 242.3 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. 

Related Posts

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി
  • October 30, 2024

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജയറാം, പാർവതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസിൽ, നസ്രിയ, ഉണ്ണിമായ, ശ്യാം പുഷ്കരൻ, ദീപക് ദേവ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.…

Continue reading
വേണുഗോപാലും നടി ദിവ്യ ശ്രീധറും വിവാഹിതരായി
  • October 30, 2024

നടനും മോട്ടിവേഷൻ സ്‌പീക്കറുമായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ബ്രാഹ്മണ ചടങ്ങുകളോടുകൂടിയായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. കഴിഞ്ഞ ദിവസമായിരുന്നു തങ്ങൾ ഒന്നിക്കാൻ പോകുന്നുവെന്ന വിവരം ക്രിസും…

Continue reading

You Missed

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?