‘ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി’: ആരോപണവുമായി മരുമകൻ


കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ ആരോപണവുമായി മരുമകൻ. എസ് എൻ ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്നാണ് ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈദേകം റിസോർട്ടിൽ ചിലവഴിച്ചത് ഈ പണമാണെന്ന് ആരോപണം. സംഭവം വിവാദമയതോടെ ശ്യാംജിത് പോസ്റ്റ്‌ പിൻവലിച്ചു.

പ്രൈഡ് പ്രേംകുമാർ 9 കോടി, സോജൻ വെട്ടുകാട് ഐവാസ് ആയുർവേദ 7 കോടി, ജീവൻ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി ബ്ലാക്ക് മണിയായും നിക്ഷേപിച്ചു എന്നാണ് ആരോപണം. ഇതിലും കൂടുതൽ പേരുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇപി ജയരാജന്റെ കൈപ്പടയിൽ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിൻ്റെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഉത്തരവാദിത്വം പികെ ഇന്ദിര, ഇപി ജയരാജൻ, തോമസ്, സികെ ഷാജി എന്നിവർക്കാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഫേസ്ബുക് പോസ്റ്റ്‌.

Related Posts

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ
  • October 24, 2026

പത്തനംതിട്ട: തമിഴ്നാട് സർക്കാർ റേഷൻ കട വഴി നൽകുന്ന മുണ്ടുകൾ പമ്പയിൽ ഇരുമുടി. അഴിമതിയെന്ന് തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ ആരോപണം.പൊങ്കൽ സമ്മാനമായി സർക്കാർ നൽകിയ മുണ്ടുകൾ റേഷൻ കടകളിൽ നിന്ന് മറിച്ചു വിറ്റെന്നാണ് സംശയം. പമ്പയിലെ ഗണപതി കോവിലിന് സമീപമുള്ള ദേവസ്വം…

Continue reading
ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്
  • October 24, 2026

കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ചയിൽ ആരോപണം നേരിട്ട വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലീംലീഗ് പുറത്താക്കി. കെഎംസിസി അടക്കമുള്ള എല്ലാ ലീഗ് പോഷക സംഘടനകളിൽ നിന്നും പുറത്താക്കി. കീഴടങ്ങിയ പ്രതി ബാലകൃഷ്ണൻ റസാഖിന് എതിരെ മൊഴി നൽകിയിരുന്നു. മുഖ്യപ്രതി ബോംബെ ഷാജിയുടെ ശബ്ദ…

Continue reading

You Missed

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

‘ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി’: ആരോപണവുമായി മരുമകൻ

‘ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി’: ആരോപണവുമായി മരുമകൻ

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി