‘ദാവൂദിന്റെ പേരില്‍ മേജര്‍ രവിയെ ട്രോളുന്നവരോട്, നമ്മള്‍ ത്രില്ലടിച്ചുകണ്ട ഒരു കഥയിലെ നായകന്റെ റിയല്‍ ലൈഫ് റെഫറന്‍സ് അദ്ദേഹമാണ്’; ചര്‍ച്ചയായി പോസ്റ്റ്

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വധിക്കാനുള്ള തന്റെ പദ്ധതി കൊവിഡ് വന്നതോടെ തകര്‍ന്ന അനുഭവ കഥ മേജര്‍ രവി ട്വന്റിഫോറിലൂടെ പങ്കുവച്ചപ്പോള്‍ അഭിനന്ദനത്തിനൊപ്പം അദ്ദേഹത്തിന് നിരവധി പരിഹാസങ്ങളും നേരിടേണ്ടി വന്നു. മേജറിന്റെ അനുഭവങ്ങള്‍ ഒരു വിഭാഗത്തിന് ആവേശകരവും പ്രചോദനം തരുന്നതുമായി തോന്നിയെങ്കില്‍ മറ്റൊരു വിഭാഗം അതിനെ പട്ടാളക്കാരന്റെ ബഡായിയെന്നും വെറും തള്ളെന്നും വിളിച്ച് ട്രോളുകയാണ് ചെയ്തത്. ഇതിനിടെ മേജര്‍ രവിയെ എയറിലാക്കുന്നവര്‍ അറിയേണ്ട ഒരു പ്രധാനപ്പെട്ട വിവരം പങ്കുവച്ചുള്ള ഫേവര്‍ ഫ്രാന്‍സിസ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുകയാണ്. നാം അനുഭവിച്ചിട്ടില്ലാത്തതോ അറിഞ്ഞിട്ടില്ലാത്തതോ കാര്യങ്ങളെ ഒറ്റയടിക്ക് പരിഹസിച്ച് റദ്ദാക്കിക്കളയുന്നതിന് മുമ്പ് ചില ചരിത്രങ്ങള്‍ മനസിലാക്കാന്‍ കൂടി ശ്രമിക്കണം എന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ പോസ്റ്റ്. (Favour Francis fb post on major ravi goes viral)

രാജീവ് ഗാന്ധി വധക്കേസിനെ ആസ്പദമാക്കി നാഗേഷ് കുക്‌നൂര്‍ സംവിധാനം ചെയ്ത ‘ദി ഹണ്ട്’ എന്ന സീരിസിനെക്കുറിച്ച് പോസ്റ്റില്‍ വിവരിക്കുന്നു. സീരിസ് കാണുമ്പോള്‍ പ്രേക്ഷകന് വളരെ ആരാധന തോന്നുന്ന ധീരനായ ഒരു മലയാളി സൈനികനുണ്ട്. കാപ്റ്റന്‍ എ കെ രവീന്ദ്രന്‍ എന്ന ആ ഉജ്ജ്വല കഥാപാത്രത്തിന്റെ റിയല്‍ ലൈഫ് റെഫറന്‍സാണ് മേജര്‍ രവിയെന്ന് ഫേവര്‍ ഫ്രാന്‍സിസ് എഴുതുന്നു. അനിരുദ്ധ്യ മിത്ര രാജീവ് ഗാന്ധി വധക്കേസ് ആസ്പദമാക്കി എഴുതിയ ‘The True Story of the Hunt for Rajiv Gandhi’s Assassins’ എന്ന പുസ്തകത്തിനെ ആധാരമാക്കിയാണ് ഹണ്ട് എന്ന സീരിസ് നിര്‍മിച്ചിരിക്കുന്നത്. ഒറ്റക്കണ്ണന്‍ ശിവരശനെ പൂട്ടാന്‍ ‘Operation One Eyed Jack’ എന്ന ഓപ്പറേഷന് നേതൃത്വം നല്‍കാന്‍ NSGയില്‍ നിന്ന് നിയോഗിക്കപ്പെട്ട ഓഫീസറായിരുന്നു മേജര്‍ രവിയെന്നും പോസ്റ്റിലുണ്ട്. മേജര്‍ രവിയോട് രാഷ്ട്രീയ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാമെങ്കിലും അദ്ദേഹത്തെ ഈ വിധത്തില്‍ ട്രോളുന്നതിന് മുമ്പ് ഇതെല്ലാം അറിയാന്‍ ശ്രമിക്കണമെന്നും ഫേവര്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

മേജര്‍ രവിയെ ട്രോളുന്നവരോട്…
രാജീവ് ഗാന്ധി വധക്കേസിനെ ആസ്പദമാക്കി നാഗേഷ് കുക്‌നൂര്‍ സംവിധാനം ചെയ്ത ‘ദി ഹണ്ട്’ എന്നൊരു സീരീസ് ഉണ്ട്, സോണി ലിവ് ഓ ടീ ടീ പ്ലാറ്റ്‌ഫോമില്‍. ഒരു ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലടിപ്പിക്കുന്ന ഒന്നാണ് ആ സീരീസ്. ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ച രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പിടികൂടാന്‍ സി ബി ഐ ആരംഭിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം 90 ദിവസം കൊണ്ട് നടത്തുന്ന ആ ഓപ്പറേഷന്‍, ശിവരശന്‍ എന്ന കോള്‍ഡ് ബ്ലഡഡ് മാസ്റ്റര്‍മൈന്‍ഡില്‍ എത്തിക്കഴിയുമ്പോള്‍ സീ ബീ ഐയുടെ എസ് ഐ ടിക്കൊപ്പം ചേര്‍ന്ന് ഓപ്പറേഷന് നേതൃത്വം നല്‍കാന്‍ ഒരു മലയാളി സൈനികന്‍ എത്തുന്നുണ്ട്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സില്‍ നിന്നുള്ള കരുത്തനായ ഒരു പട്ടാളക്കാരന്‍. ശിവരശന്‍ എന്ന അതുബുദ്ധിശാലിയായ ഒരു കുറ്റവാളിയെ മരണത്തോട് നേര്‍ക്ക് നേര്‍ നിന്ന് കീഴ്‌പെടുത്താന്‍ തുനിഞ്ഞിറങ്ങുന്ന ആ ധീരനായ ഓഫീസര്‍ ‘ദി ഹണ്ട്’ എന്ന ആ സീരീസില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവുമധികം ആരാധന തോന്നുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ്. ഓപ്പറേഷന്റെ പല ഘട്ടങ്ങളിലും എല്‍ ടീ ടീ ഇക്കാര്‍ ഒളിച്ചു താമസിക്കുന്ന വീടുകളിലേക്ക് ഒറ്റക്ക് കയറിച്ചെല്ലാന്‍ ധൈര്യം കാണിക്കുന്ന ധൈര്യശാലി.

ആ സൈനികന്റെ പേര് കാപ്റ്റന്‍ എ കെ രവീന്ദ്രന്‍ എന്നാണ്.
ഒറ്റക്കണ്ണന്‍ ശിവരശനെ പൂട്ടാന്‍ ‘Operation One Eyed Jack’ എന്ന ഓപ്പറേഷന്
നേതൃത്വം നല്‍കാന്‍ NSGയില്‍ നിന്ന് നിയോഗിക്കപ്പെട്ട ഓഫീസര്‍.
ഇന്ന് മേജര്‍ രവി എന്ന പേരില്‍ അറിയപ്പെടുന്ന അതെ മനുഷ്യന്‍.
‘മിഷന്‍ 90 ഡേയ്‌സ്’ എന്ന പേരില്‍ ഇതേ രാജീവ് ഗാന്ധി വധക്കേസ് അന്വേഷണം
മലയാളത്തില്‍ സിനിമയാക്കിയ സംവിധായകന്‍.
അയാളുടെ രാഷ്ട്രീയത്തെ ഞാന്‍ വിമര്‍ശിക്കാറുണ്ട്
അയാളുടെ സംവിധാനപാടവത്തെയും വിമര്‍ശിച്ചിട്ടുണ്ട്,
പക്ഷെ രാജ്യം കണ്ട ഏറ്റവും വലിയ ഓപ്പറേഷനുകളില്‍ ഒന്ന്
മുന്നില്‍ നിന്ന് നയിച്ച ഒരു പട്ടാളക്കാരന്‍ അയാളുടെ പ്രൊഫഷനുമായി
ബന്ധപ്പെട്ട ഒരു സംഗതി വെളിപ്പെടുത്തുമ്പോള്‍ അതൊരു പട്ടാളക്കാരന്റെ
ബഡായിയായി തള്ളിക്കളയാന്‍ എനിക്ക് തോന്നുന്നില്ല, പ്രത്യേകിച്ച് പത്രപ്രവര്‍ത്തകനായ
അനിരുദ്ധ്യ മിത്ര രാജീവ് ഗാന്ധി വധക്കേസ് ആസ്പദമാക്കി എഴുതിയ ‘The True Story of the Hunt for Rajiv Gandhi’s Assassins’ എന്ന പുസ്തകത്തിനെ ആധാരമാക്കി നിര്‍മിച്ച ദി ഹണ്ട് എന്ന സീരീസ് ആസ്വദിച്ചു കണ്ട ഒരാള്‍ക്ക്.

Related Posts

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍
  • October 17, 2026

ചെന്നൈ: അന്തരിച്ച സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ. സ്വദേശമായ റാണിപ്പേട്ട് ചക്കരമല്ലൂരിലാണ് സംസ്‌കാര ചടങ്ങുകള്‍. നാളെ രാവിലെ ചെന്നൈയില്‍ നിന്ന് മൃതദേഹം റാണിപ്പേട്ടിലേക്ക് കൊണ്ടുപോകും. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ്, കമല്‍ഹാസന്‍, രജിനി കാന്ത് തുടങ്ങിയ പ്രമുഖര്‍…

Continue reading
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും
  • October 16, 2026

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിലെത്തും. കല്യാൺ ജ്വല്ലേഴ്‌സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോയമ്പത്തൂരിൽ നടക്കുന്ന പൊതുപരിപാടിക്ക് ശേഷമാകും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുക. വൈകിട്ടോടെ ഹെലികോപ്റ്റർ മാർഗം തൃശൂർ…

Continue reading

You Missed

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM

ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല

ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല

സ്വര്‍ണം സ്റ്റെഡി; ഇന്നത്തെ വിലയറിയാം

സ്വര്‍ണം സ്റ്റെഡി; ഇന്നത്തെ വിലയറിയാം