വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

ഡല്‍ഹി: പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ടാണ് അനുഭവങ്ങള്‍ പങ്കുവച്ചത്. പൊലീസ് മര്‍ദനത്തില്‍ മലയാളി വിദ്യാര്‍ഥി ആതിരയ്ക്ക് ഒരു ചെവിയുടെ കേള്‍വി നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സിസിടിവി ഇല്ലാത്തിടത്ത് കൊണ്ടുപോയി രണ്ട് പൊലീസുകാര്‍ തന്നെ മാറിമാറി മര്‍ദിച്ചെന്ന് ആതിരയും പറഞ്ഞു. (Students recount the brutality of the Delhi Police)

ആതിരയ്ക്ക് തന്റെ ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടു. ആ ചെവി അവള്‍ക്ക് കേള്‍ക്കുന്നില്ല – രാഹുല്‍ ഗാന്ധി പറഞ്ഞു. സമരക്കാരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ബസില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്ന് ആതിര ആരോപിച്ചു. ഇന്നലെ അവര്‍ ഞങ്ങളെ തടഞ്ഞുവെച്ചപ്പോള്‍, ബസില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല.നാല് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെങ്കിലും വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അത് ചോദിച്ചതിനാണ് ഞങ്ങളെ ഇത്രയധികം ഉപദ്രവിച്ചത്. എനിക്ക് തടയാന്‍ പറ്റിയില്ല. പൊലീസ് അല്ല ഞങ്ങളെ ഉപദ്രവിച്ചതെന്നാണ് അവര്‍ പറയുന്നു. എന്റെ കണ്ണില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണ്. ചെവി കേള്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് – ആതിര പറഞ്ഞു.

മര്‍ദനമേറ്റ ഋതു ബരേലയെന്ന വിദ്യാര്‍ഥിയെ സിംഹക്കുട്ടിയെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഭയന്ന് പിന്മാറില്ലെന്ന് ഋതുവിന്റെ പ്രതികരണം.

വെടിയുണ്ടകള്‍ വന്നാലും പിന്മാറില്ലെന്ന് മര്‍ദനത്തില്‍ പരുക്കേറ്റ മറ്റ് വിദ്യാര്‍ഥികളും പറഞ്ഞു. വിദ്യാര്‍ഥികളെ ഉപദ്രവിച്ച മുഴുവന്‍ പേര്‍ക്കും ശിക്ഷ വാങ്ങി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഴുവന്‍ തെളിവുകളും കൈവശമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Related Posts

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം: സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി KUWJ; ട്വന്റിഫോര്‍ സംഘത്തിനെതിരായ അതിക്രമവും ഹര്‍ജിയില്‍
  • October 14, 2026

ഡല്‍ഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ സുപ്രീംകോചതിയെ സമീപിച്ച് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (കെയുഡബ്ല്യുജെ). മാധ്യമപ്രവര്‍ത്തകരെ നിയമവിരുദ്ധമായി തടങ്കലില്‍ വച്ചതിനും കൈയേറ്റം ചെയ്തതിനുമെതിരെ കോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം. ട്വന്റിഫോര്‍ ചീഫ്…

Continue reading
തമിഴ്‌നാട്ടിലേക്ക് കൃഷ്ണനദിയില്‍ നിന്ന് വെള്ളമെത്തും: ധാരണ ജോസഫ് വിജയ് ചന്ദ്രബാബു നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍
  • October 14, 2026

ചെന്നൈ: തമിഴ്‌നാട്ടിലേക്ക് കൃഷ്ണനദിയില്‍ നിന്ന് വെള്ളം നല്‍കാന്‍ ധാരണയായതായി സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും വിജയവാഡയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തെലുഗു ഗംഗ പദ്ധതിയിലൂടെ ചെന്നൈയിലേക്ക് കൂടുതല്‍ കുടിവെള്ളം വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രി…

Continue reading

You Missed

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു

മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്

മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്

രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം

രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം

നെടുമ്പാശ്ശേരി അപകടത്തിൽ ആവശ്യമില്ലാത്ത അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണം; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് രമേശ് ചെന്നിത്തല

നെടുമ്പാശ്ശേരി അപകടത്തിൽ ആവശ്യമില്ലാത്ത അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണം; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സ്‌കൂള്‍ കായികമേളയും ജൂനിയര്‍ നാഷണല്‍ മീറ്റും അടുത്തടുത്ത ദിവസങ്ങളില്‍: ആശങ്കയില്‍ താരങ്ങള്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയും ജൂനിയര്‍ നാഷണല്‍ മീറ്റും അടുത്തടുത്ത ദിവസങ്ങളില്‍: ആശങ്കയില്‍ താരങ്ങള്‍