രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം

പത്തനംതിട്ട: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണവുമായി ഓഡിയോളജിസ്റ്റായ യുവതി. രോഗികളുടെ മുന്നില്‍ വച്ച് ഡോക്ടര്‍ രചന തന്നെ അപമാനിച്ചെന്നും കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചെന്നും ഓഡിയോളജിസ്റ്റ് ക്രിസ്റ്റീന ബിനോയ് ട്വന്റിഫോറിനോട് പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. അടൂര്‍ താലൂക് ആശുപത്രിയിലെ എന്‍എച്ച്എമ്മിലെ ഓഡിയോളജിസ്റ്റയ ക്രിസ്റ്റീന ബിനോയിയാണ് പരാതിക്കാരി. കുറിപ്പടിയില്ലാതെ കുഞ്ഞിനെ പരിശോധിച്ചെന്ന് പറഞ്ഞായിരുന്നു ആശുപത്രി സൂപ്രണ്ട് മോശമായി പെരുമാറിയതെന്നാണ് ക്രിസ്റ്റീനയുടെ പരാതി. സൂപ്രണ്ട് ഡോ. രചനാ ചിദംബരം രോഗികളുള്‍പ്പെടെയുള്ളവരുടെ മുമ്പില്‍വച്ച് അപമാനിക്കുകയും മാനസികമായി പീഡിപ്പിച്ചെന്ന് ക്രിസ്റ്റീന പറഞ്ഞു.

അരമണിക്കൂര്‍ നേരം മാനസികമായി പീഡനം തുടര്‍ന്നു. മാനസികപീഡനം സഹിക്കാനാവാതെ താന്‍ തലകറങ്ങി വീണപ്പോള്‍ പ്രാഥമിക ചികിത്സപോലും നല്‍കാതെ ക്രൂരതകാട്ടിയെന്നും അവര്‍ ആരോപിച്ചു.

ജോലിയില്‍ വീഴ്ച്ച വരുത്തിയെന്ന് കാണിച്ച് ക്രിസ്റ്റീനക്ക് ആശുപത്രി സൂപ്രണ്ട് മെമ്മോ നല്‍കി. ആരോഗ്യമന്ത്രി, ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് ക്രിസ്റ്റീന ബിനോയ് പരാതി നല്‍കി. അതേസമയം, ഓഡിയോളജിസ്റ്റിനോട് അപമര്യാദയായി പെരുമാറിയിട്ടില്ലന്ന് സൂപ്രണ്ട് രചനാ ചിദംബരം പറഞ്ഞു.

Related Posts

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു
  • October 14, 2026

ഡൽഹി: നെടുമ്പാശ്ശേരി അപകടം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരുന്നതായി എക്സൈസ് മന്ത്രി എം. ലിജു. അപകടത്തിൽ ഇടപെട്ടു എന്ന ഡിവൈഎഫ്ഐയുടെ ആരോപണം പൂർണമായി നുണയാണ്. ഡിവൈഎഫ്ഐ ഇത്തരം നുണപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ പിന്തിരിപ്പിക്കാൻ…

Continue reading
മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്
  • October 14, 2026

തിരുവനന്തപുരം: മാസപ്പടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡിയോട് രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ്. മാസപ്പടി,ഹവാല ഇടപാട് രേഖകളും ഇഡി അന്വേഷണത്തിലെ തെളിവുകളുമാണ് ആവശ്യപ്പെട്ടത്. അതിനിടെ പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മൂന്നു പ്രതികളുടെ…

Continue reading

You Missed

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു

മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്

മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്

രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം

രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം

നെടുമ്പാശ്ശേരി അപകടത്തിൽ ആവശ്യമില്ലാത്ത അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണം; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സ്‌കൂള്‍ കായികമേളയും ജൂനിയര്‍ നാഷണല്‍ മീറ്റും അടുത്തടുത്ത ദിവസങ്ങളില്‍: ആശങ്കയില്‍ താരങ്ങള്‍