ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

കോട്ടയം: ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാം എങ്കിൽ പിണറായി രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ് പിണറായി. ഇതിൽ കൂടുതൽ സഹായം പിണറായിക്ക് സംസ്ഥാന സർക്കാർ ചെയ്യാനില്ല.

പിണറായിക്കെതിരെ നടപടി എടുക്കാൻ ആകാത്ത അവസ്ഥ ആണ് കോൺഗ്രസിന്. വീഡി സതീശൻ ഗവണ്മെന്റ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസം ഇല്ല. കഴിഞ്ഞ 35 ദിവസം നടന്ന കാര്യങ്ങൾ അതാണ് വ്യക്തമായത്.

FIR ഇട്ട ശേഷവും പിണറായിയെ സഹായിക്കാൻ ആണ് സതീശൻ ശ്രമിച്ചത്. പിണറായി അല്ലാതെ കൊള്ളാവുന്ന ആരും സിപിഐഎമ്മിൽ ഇല്ലേ. പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് സിപിഐഎം മാറി. സിപിഎം ഇടപെട്ടില്ല എങ്കിൽ LDF ഇടപെടണമെന്ന് ഷോൺ ആവശ്യപ്പെട്ടു.

ഡമ്മി പ്രതിപക്ഷ നേതാവിനെ ആണ് വീഡി സതീശന് ആവശ്യം. അതാണ് പിണറായിയെ സതീശൻ സഹായിക്കുന്നത്. എല്ലാവരെയും കേട്ട ശേഷം ആണ് വിധി. ഇവർ രണ്ടല്ല ഒന്നാണ് എന്ന് ബോധ്യപ്പെടുത്തുന്നത് ആണ് നടപടി. പ്രാഥമിക അന്വേഷണം പറഞ്ഞു ദിവസങ്ങൾ ആയിട്ടും ഒരാളുടെ മൊഴി എടുക്കാൻ പോലും SIT തയാറായില്ല.

ഒത്തുകളി ആണ് കേസിൽ നടക്കുന്നത്, ഹവാല എന്ന് കേട്ടാൽ ലീഗിന് വലിയ ഭയം ആണ്. അത് കൊണ്ട് കൂടിയാണ് പിണറായിയെ രക്ഷിക്കാൻ ശ്രമം നടന്നത്. സഖാവ് വിഎസ് ജീവിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. കേസ് അങ്ങനെ നീണ്ടു പോകാൻ അനുവദിക്കില്ല. പിണറായിയെ ജയിലിൽ അടക്കുമെന്ന് ജനങ്ങൾക്ക് കൊടുത്ത വാക്കാണ്. അത് ബിജെപി പാലിക്കുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

Related Posts

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ
  • October 15, 2026

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി മാത്യുകുഴൽ നാടൻ പറഞ്ഞു. പിണറായി വിജയൻ വിചാരണ നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം. മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. അതേസമയം…

Continue reading
FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്
  • October 15, 2026

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്. FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല. പ്രാഥമിക അന്വേഷണം ആവശ്യപ്പെടാൻ അവകാശമില്ല. 66/2 പ്രകാരം നൽകിയ കത്തിൽ കേസ്…

Continue reading

You Missed

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്

മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്

FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്

FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല